തിരുവനന്തപുരം: കണ്ണൂരില്‍ സംഘര്‍ഷമുണ്ടാക്കുന്നവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആയുധ നിര്‍മാണവും സ്റ്റേഷനുകളില്‍ നിന്നും പ്രതികളെ ഇറക്കിക്കൊണ്ടു പോകുന്നതും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ണൂരില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് രാഷ്ട്രീയസംഘര്‍ഷങ്ങള്‍ വര്‍ധിച്ചത് കണക്കിലെടുത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 


പോലീസ് അറസ്റ്റു ചെയ്താല്‍ അവരെ മോചിപ്പിക്കുന്നതിന് പോലീസ് സ്‌റ്റേഷനില്‍ ബഹളം വയ്ക്കുന്ന പ്രവണത കണ്ടുവരുന്നു. സ്വഭാവിക നടപടികള്‍ക്കു പകരം സമ്മര്‍ദ്ദം ചെലുത്തി പ്രതികളെ മോചിപ്പിക്കാനുള്ള നടപടി ഒരു പാര്‍ട്ടിയുടെയും ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല.


സംഘർഷങ്ങളുടെ പിന്നാലെ വീടുകളും പാർട്ടി ഓഫീസുകളും ആക്രമിക്കുന്നുണ്ട്. ഇതുമൂലമുണ്ടാവുന്ന നാശനഷ്ടം വലുതാണ്. ഒരുകാരണവശാലും ഇത്തരം ആക്രമണങ്ങൾ തുടരാൻ പാടില്ലെന്നും യോഗം തീരുമാനിച്ചു. രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്ക് പുറമേ ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.