Thiruvananthapuram : കരമനയില്‍ (Karamana) വഴിയോരത്ത് വില്‍പ്പനയ്ക്ക് വെച്ച വയോധികയുടെ മീന്‍ തട്ടിത്തെറിപ്പിച്ചെന്ന പരാതിയിൽ ഉടൻ തന്നെ അന്വേഷണം ആരംഭിക്കാൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി (V Sivankutti) നിർദേശം നൽകി. ജില്ലാ ലേബർ ഓഫീസറോടാണ് മന്ത്രി അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത് . എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആണ്  നിർദേശം നൽകിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം സംഭവത്തിൽ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രതിഷേധ സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നാളെ രാവിലെ പതിനൊന്നരയ്ക്ക് കേരള സെക്രട്ടറിയേറ്റിന് മുന്നിലാണ് പ്രതിഷേധ സമരം നടത്തുന്നത്. പൊലീസിനെതിരെ നടപടി (Karamana Issue) വേണമെന്ന ആവശ്യവുമായിയാണ് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ രംഗത്തെത്തുന്നത്.


ALSO READ: Karamana: പൊലീസ് മീൻകുട്ട തട്ടിത്തെറിപ്പിച്ചെന്ന പരാതിയിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് പ്രതിഷേധം


ആറ്റിങ്ങലിലെ (Attingal) സംഭവത്തിന് പിന്നാലെയാണ് കരമനയിലും വഴിയോരത്ത് കച്ചവടം ചെയ്ത് സ്ത്രീയുടെ മീൻ കൂട തട്ടിത്തെറിപ്പിച്ചെന്ന് പരാതി. കരമന പാലത്തിന് സമീപം മീൻ വിറ്റിരുന്ന വലിയതുറ സ്വദേശി മരിയ പുഷ്പയാണ് മീൻകുട്ട പോലീസ് തട്ടിത്തെറിപ്പിച്ചെന്ന  പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തൻറെ ഏക ജീവനോപാധിയാണെന്ന് ഉടൻ മാറ്റാമെന്ന് പറഞ്ഞിരുന്നെങ്കിലും മീൻ കൂട പോലീസ് തട്ടിമറിക്കുകയായിരുന്നെന്ന് ഇവർ ആരോപിച്ചു.


ALSO READ:  Karamana: കരമനയിലും വഴിയോരത്ത് കച്ചവടം ചെയ്ത് സ്ത്രീയുടെ മീൻ കൂട തട്ടിത്തെറിപ്പിച്ചെന്ന് പരാതി


എന്നാൽ മീൻ തട്ടിത്തെറിപ്പിച്ചിട്ടില്ലെന്ന് കരമന പൊലീസ് വിശദീകരണം നൽകിയിട്ടുണ്ട്. വലിയ ട്രാഫിക് ഉണ്ടാകുന്ന സ്ഥലമായതിനാൽ മീൻ കൂട മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ ഇത് ചെയ്തില്ലെന്നും നാളെ മാറ്റിക്കോളം എന്ന് പറഞ്ഞതിന് പിന്നാലെ തിരികെ മടങ്ങിയെന്നും ആരും വാഹനത്തിൽ നിന്നും ഇറങ്ങിയില്ലെന്നുമാണ് കരമന പോലീസ് പറയുന്നത്. 


ALSO READ: Karamana Murder:യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍


 കടം വാങ്ങിച്ച മീനുമായാണ് താൻ വിൽപ്പനക്കെത്തിയതെന്നും 5200 രൂപയുടെ മീനായിരുന്നു ഇതെന്നും മരിയ അറിയിച്ചു.  സംഭവം നടന്നതോടെ മരിയയുടെ സ്ഥലമായ വലിയ തുറയിൽ നിന്ന് ആളുകളെത്തുകയും ഇവരോടൊപ്പം നാട്ടുകാരും ചേർന്ന് പൊലീസ് നടപടിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മന്ത്രി ആൻറണി രാജുവിന് പരാതി നൽകിയതായി മരിയ പുഷ്പവും പറയുന്നു. എന്നാൽ സമീപത്തെ സിസി ടീവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൻറെ നിജ സ്ഥിതി അറിയിക്കുമെന്നും പോലീസ് പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.