തിരുവനന്തപുരം: നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ(goon) ആറ്റിങ്ങൽ അയ്യപ്പൻ ബിജു (50) പോലീസ് പിടിയിലായി. 20 വർഷത്തിലധികമായി പോലീസിനെ വെട്ടിച്ച് നടക്കുകയായിരുന്ന ഇയാളെ വളരെ സാഹസികമായാണ് പോലീസ് പിടികൂടിയത്. സംസ്ഥാനത്താകെ നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയാണ് ഇയാൾ. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ സംഘമാണ് ഇയാളെ പിടികൂടിയത്. കൊലപാതകം, വധശ്രമം , മോഷണം അടക്കം ഒട്ടനവധി കേസ്സുകളിൽ പൊലീസ് ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കോട്ടയം പൊൻകുന്നത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
നേരത്തെ തമിഴ്നാട്ടിലെ(Taminadu) വ്യാജ വിലാസം ഉപയോഗിച്ച വിദേശത്തേക്ക് കടന്നിരുന്നു തുടർന്ന് നേപ്പാൾ, ന്യൂഡൽഹി, മുംബൈ എയർപോർട്ടുകൾ വഴിയും പലതവണ രഹസ്യമായി ഇയാൾ നാട്ടിൽ വന്ന് പോയിരുന്നുവെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ബെംഗളൂരുവിലും തമിഴ്നാട്ടിലും രഹസ്യമായി വസ്തുവും വീടും വാങ്ങി മാറി മാറി ഒളിവിൽ താമസിച്ചിരുന്നു. വിദേശത്ത് ആയിരുന്നപ്പോഴും നാട്ടിലുള്ള സംഘത്തെ ഉപയോഗിച്ച് ഇയാൾ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ഇതിനും ഇയാളുടെ പേരിൽ കേസുകൾ ഉണ്ട്.
ALSO READ: Madhya Pradesh: പീഡന കേസ് പ്രതി ജാമ്യത്തിലിറങ്ങി അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി
കടയ്ക്കാവൂർ മണിക്കുട്ടൻ വധകേസ്, തിരുവനന്തപുരം അബ്ദുൾ ജാഫർ വധകേസ് എന്നീ കേസുകളിലെല്ലാം പ്രധാന പ്രതിയാണ് ഇപ്പോൾ പിടിയിലാണ് അയ്യപ്പൻ. നിരവധി കേസുകളിലും നിലവിൽ പിടികിട്ടാപുള്ളിയാണ് ഇയാൾ.തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി(SP) പി കെ മധുവിന്റെ നേതൃത്തിൽ ഉള്ള സംഘം കഴിഞ്ഞ മൂന്നാഴ്ചയായി നടത്തിയ വിദഗ്ദമായ നീക്കത്തിലൂടെയാണ് ഇയാളെ സാഹസികമായി പിടികൂടിയത്.
Also read: Crime News: ബാധ ഒഴിപ്പിക്കല്‍ പൂജ, ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...