Karamana: കരമനയിലും വഴിയോരത്ത് കച്ചവടം ചെയ്ത് സ്ത്രീയുടെ മീൻ കൂട തട്ടിത്തെറിപ്പിച്ചെന്ന് പരാതി

തൻറെ ഏക ജീവനോപാധിയാണെന്ന് ഉടൻ മാറ്റാമെന്ന് പറഞ്ഞിരുന്നെങ്കിലും മീൻ കൂട പോലീസ് തട്ടിമറിക്കുകയായിരുന്നെന്ന് ഇവർ ആരോപിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Aug 25, 2021, 09:29 PM IST
  • സംഭവത്തിൽ മന്ത്രി ആൻറണി രാജുവിന് പരാതി നൽകിയതായി മരിയ പുഷ്പം
  • വലിയതുറ സ്വദേശി മരിയ പുഷ്പത്തിൻറെ മീൻകുട്ടയാണ് പോലീസ് തട്ടിത്തെറിപ്പിച്ചതായി പരാതി.
  • കടം വാങ്ങിച്ച മീനുമായാണ് താൻ വിൽപ്പനക്കെത്തിയത്.
Karamana: കരമനയിലും വഴിയോരത്ത് കച്ചവടം ചെയ്ത് സ്ത്രീയുടെ മീൻ കൂട തട്ടിത്തെറിപ്പിച്ചെന്ന് പരാതി

തിരുവനന്തപുരം: ആറ്റിങ്ങലിലെ സംഭവത്തിന് പിന്നാലെ കരമനയിലും വഴിയോരത്ത് കച്ചവടം ചെയ്ത് സ്ത്രീയുടെ മീൻ കൂട തട്ടിത്തെറിപ്പിച്ചെന്ന് പരാതി. കരമന പാലത്തിന് സമീപം മീൻ വിറ്റിരുന്ന വലിയതുറ സ്വദേശി മരിയ പുഷ്പത്തിൻറെ മീൻകുട്ടയാണ് പോലീസ് തട്ടിത്തെറിപ്പിച്ചതായി പരാതി.

തൻറെ ഏക ജീവനോപാധിയാണെന്ന് ഉടൻ മാറ്റാമെന്ന് പറഞ്ഞിരുന്നെങ്കിലും മീൻ കൂട പോലീസ് തട്ടിമറിക്കുകയായിരുന്നെന്ന് ഇവർ ആരോപിക്കുന്നു.കരമന എസ്.ഐ അടക്കമുള്ളവർക്കെതിരെയാണ് ആരോപണം.കടം വാങ്ങിച്ച മീനുമായാണ് താൻ വിൽപ്പനക്കെത്തിയത്. 5200 രൂപയുടെ മീനായിരുന്നു താൻ വാങ്ങിയത്. നാട്ടുകാർ തങ്ങളെ സഹായിച്ചിരുന്നു-മരിയ പുഷ്പം പറയുന്നു.

ALSO READ: Muttil tree robbery case; അന്വേഷണം അട്ടിമറിക്കാൻ പ്രതികളും സാജനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ രേഖകൾ പുറത്ത്

എന്നാൽ വലിയ ട്രാഫിക് ഉണ്ടാകുന്ന സ്ഥലമായതിനാൽ മീൻ കൂട മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ ഇത് ചെയ്തില്ലെന്നും പോലീസ് പറയുന്നു. നാളെ മാറ്റിക്കോളം എന്ന് പറഞ്ഞതിന് പിന്നാലെ തിരികെ മടങ്ങിയെന്നും ആരും വാഹനത്തിൽ നിന്നും ഇറങ്ങിയില്ലെന്നും കരമന പോലീസും പറയുന്നു.

ALSO READ: Muttil Tree Felling Case: മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമം, ഉദ്യോഗസ്ഥനെതിരെ ഗുരുതര കണ്ടെത്തലുകൾ

സംഭവത്തിൽ മന്ത്രി ആൻറണി രാജുവിന് പരാതി നൽകിയതായി മരിയ പുഷ്പവും പറയുന്നു. എന്നാൽ സമീപത്തെ സിസി ടീവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൻറെ നിജ സ്ഥിതി അറിയിക്കുമെന്നും പോലീസ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News