Karippur gold smuggling case: അർജുൻ ആയങ്കിയുടെ വീട്ടിൽ നിന്ന് നിർണായ തെളിവുകൾ ലഭിച്ചതായി കസ്റ്റംസ്; അർജുന്റെ ഭാര്യയെയും ചോദ്യം ചെയ്യും
സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് ലഭിച്ചതെന്നാണ് സൂചന. ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായും കസ്റ്റംസ് വ്യക്തമാക്കി
കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിലെ മുഖ്യപ്രതികളിലൊരാളായ (Accused) അർജുൻ ആയങ്കിയുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ നിർണായ വിവരങ്ങൾ ലഭിച്ചതായി കസ്റ്റംസ്. സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് ലഭിച്ചതെന്നാണ് സൂചന. ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായും കസ്റ്റംസ് (Customs) വ്യക്തമാക്കി.
അർജുൻ ആയങ്കിയുടെ ഭാര്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകി. കൊച്ചിയിലെ ഓഫീസിൽ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. അതേസമയം, തെളിവെടുപ്പിനായി അഴീക്കോട് എത്തിച്ചപ്പോൾ മുൻപ് നൽകിയ മൊഴി അർജുൻ ആയങ്കി തിരുത്തി. ഫോൺ നഷ്ടപ്പെട്ടുവെന്നാണ് ആദ്യം മൊഴി നൽകിയത്. എന്നാൽ ഫോൺ പുഴയിലേക്ക് എറിഞ്ഞുവെന്ന് മൊഴി (Statement) തിരുത്തി.
കള്ളക്കടത്ത് സ്വർണ്ണം തട്ടിയെടുക്കുന്നതിന് ടിപി കേസിലെ പ്രതികൾ സഹായം നൽകിയതായും ഇതിന് പ്രതിഫലം നൽകിയതായും അർജുൻ ആയങ്കി മൊഴി നൽകി. കരിപ്പൂരിൽ വന്നത് പണം തിരികെ വാങ്ങാനാണെന്നും സ്വർണ്ണക്കടത്തിലോ സ്വർണ്ണം തട്ടിയെടുക്കുന്നതിലോ പങ്കില്ലെന്നാണ് അർജുൻ ആയങ്കി പറയുന്നത്.
കേസിൽ അർജുൻ ആയങ്കിക്കെതിരെ ശക്തമായ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം (Investigation team). കേസിന്റെ പ്രധാന തെളിവായി കരുതുന്ന ഫോൺ കണ്ടെത്തുന്നതിനായി പുഴയിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തി.
രാവിലെ കസ്റ്റംസ് ഓഫീസിൽ എത്തിച്ച അർജുനെ ആദ്യം കാർ ഉപേക്ഷിച്ച ഉരു നിർമാണ ശാലയിലേക്കാണ് കൊണ്ടുപോയത്. അഴീക്കോട് പൂട്ടിക്കിടക്കുന്ന ഉരു നിർമാണ ശാലയിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മൊബൈൽ ഫോൺ ഉപേക്ഷിച്ച പുഴയുടെ സമീപത്ത് എത്തിച്ചു. പുഴയിലേക്ക് ഫോൺ വലിച്ചെറിഞ്ഞെന്നായിരുന്നു അർജുന്റെ മൊഴി. കൊച്ചി കസ്റ്റംസ് സൂപ്രണ്ട് വി.വിവേകിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA