Karipur gold smuggling case: ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകും
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകും.
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകും. ഇന്നലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നത്.
ഇന്നലെ ആരോഗ്യപ്രശ്നം മൂലം ഹാജരാകില്ലെന്ന് ഷാഫി (Muhammad Shafi) കസ്റ്റംസിനെ അറിയിച്ചിരുന്നു. ഇയാൾ പരോളിൽ ഇറങ്ങിയിരിക്കുകയാണ് ഇപ്പോൾ. കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷെഫീഖിന്റെയും അർജുൻ ആയങ്കിയുടേയും മൊഴിയുടെ പശ്ചാത്തലത്തിലാണ് ഷാഫിയെ ചോദ്യം ചെയ്യുക.
Also Read: Karipur Gold Smuggling Case: ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിക്കുന്നത് ഷാഫിയും കൊടി സുനിയുമാണെന്ന് അര്‍ജുന്‍ ആയങ്കി (Arjun Ayanki) തന്നോട് പറഞ്ഞെന്ന് ഷെഫീഖ് കസ്റ്റംസിന് മൊഴി നൽകിയിരുന്നു. മാത്രമല്ല അര്‍ജുനുമായുള്ള ഷാഫിയുടെ ബന്ധവും കസ്റ്റംസ് ഇന്ന് ചോദിച്ചറിയും.
ഇതിനിടയിൽ കേസിൽ ടിപി വധക്കേസ് പ്രതികളുടെ സാന്നിദ്ധ്യം വ്യക്തമാക്കുന്ന ഇലക്ട്രോണിക് തെളിവുകൾ കസ്റ്റംസിന് അർജ്ജുന്റെ (Arjun Ayanki) വീട്ടിൽ നിന്നും ലഭിച്ചിരുന്നു. മാത്രമല്ല അർജ്ജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞത് ഷാഫിയുടെ വീട്ടിലാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അർജുൻ ആയങ്കി കസ്റ്റംസിന് ആദ്യം നൽകിയ മൊഴിയിൽ സ്വർണക്കടത്തുകാരിൽ നിന്നും തട്ടിയെടുക്കുന്ന സ്വർണത്തിന്റെ ഒരു വിഹിതം ടിപി വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവർക്ക് നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് നിലവില്‍ പരോളില്‍ കഴിയുന്ന ഷാഫി സ്വര്‍ണക്കടത്ത് കവര്‍ച്ച സംഘങ്ങള്‍ക്കു വേണ്ടി പലരേയും ഭീഷണിപ്പെടുത്തിയതായി കസ്റ്റംസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു.
ഇപ്പോൾ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുടെ (Arjun Ayanki) റിമാൻഡ് കാലാവധി ഈ മാസം 13 ന് അവസാനിക്കും. ഇതിനു മുന്‍പ് ഒരിക്കല്‍ക്കൂടി അര്‍ജുനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...