കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പരോളിലുള്ള ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും.
ഇയാൾ ഇപ്പോൾ പരോളിലാണ്. എന്നാൽ കസ്റ്റംസിന് മുന്നിൽ ഷാഫി (Muhammad Shafi) ഇന്ന് ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇപ്പോൾ കസ്റ്റംസ് കസ്റ്റഡിയിലുള്ള അർജ്ജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാഫിയോട് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചത്.
ഈ കേസിൽ ടിപി വധക്കേസ് പ്രതികളുടെ സാന്നിദ്ധ്യം വ്യക്തമാക്കുന്ന ഇലക്ട്രോണിക് തെളിവുകൾ കസ്റ്റംസിന് അർജ്ജുന്റെ (Arjun Ayanki) വീട്ടിൽ നിന്നും ലഭിച്ചിരുന്നു. മാത്രമല്ല അർജ്ജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞത് ഷാഫിയുടെ വീട്ടിലാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അർജുൻ ആയങ്കി കസ്റ്റംസിന് ആദ്യം നൽകിയ മൊഴിയിൽ സ്വർണക്കടത്തുകാരിൽ നിന്നും തട്ടിയെടുക്കുന്ന സ്വർണത്തിന്റെ ഒരു വിഹിതം ടി പി വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവർക്ക് നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു.
ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാഫിയുടേയും കൊടി സുനിയുടേയും വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...