Karuvannur Bank Scam: അരവിന്ദാക്ഷന്റെയും ജിൽസിന്റെയും ജാമ്യാപേക്ഷ തള്ളി
Karuvannur Bank Scam: മുഖ്യപ്രതി പി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും ഇഡി കോടതിയിൽ ഹാജരാക്കിയിരുന്നു
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ പി ആർ അരവിന്ദാക്ഷന്റെയും ബാങ്കിലെ മുൻ സീനിയര്‍ അക്കൗണ്ടന്‍റായ സി കെ ജിൽസിനും ജാമ്യം ലഭിച്ചില്ല. ഇരുവരുടെയും ജാമ്യാപേക്ഷ എറണാകുളം പിഎംഎൽഎ വിചാരണാകോടതി തള്ളി.
Also Read: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേട്; സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ പിൻവലിച്ചു
കേസിൽ മൂന്നാം പ്രതിയായ പി ആർ അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. മുഖ്യപ്രതി പി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും ഇഡി കോടതിയിൽ ഹാജരാക്കിയിരുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ഇഡിയുടെ വാദിച്ചിരുന്നു. എന്നാൽ കള്ളപ്പണം വെളുപ്പിച്ചെന്ന വാദം തെറ്റാണെന്നും തന്‍റെ അക്കൗണ്ടിലൂടെ നടത്തിയ സാമ്പത്തിക ഇടപാട് ക്വാറി, ഹോട്ടൽ ബിസിനസ് നടന്ന കാലത്തേതാണെന്നും അരവിന്ദാക്ഷനും കോടതിയെ അറിയിച്ചു. സെപ്റ്റംബർ 26 നാണ് ഇഡി അരവിന്ദാക്ഷനെ തൃശ്ശൂരിലെ വീട്ടിൽ വച്ച് അറസ്റ്റ് ചെയ്തത്.
Also Read: Shani Margi 2023: ഈ രാശിക്കാരുടെ ഭാഗ്യം നവംബർ 4 മുതൽ തെളിയും, ശനിദോഷം അവസാനിക്കും!
തലശ്ശേരിയിൽ നിന്നുള്ള അപർട്ടി അഭിഭാഷകനായിരുന്നു അരവിന്ദാക്ഷന് വേണ്ടി ഹാജരായത്. അദ്ദേഹം ഉയർത്തിയ വിശദമായ വാദങ്ങളൊക്കെ തള്ളിയാണ് കോടതി ഹർജി തീർപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...