ക്ഷാമമോ? ഒാക്സിജൻ സിലിണ്ടർ ചാലഞ്ച് പ്രഖ്യാപിച്ച് കാസർകോട് ജില്ലാ കളക്ടർ
സിലിണ്ടറുകൾ ജില്ലയ്ക്കുവേണ്ടി സംഭാവന ചെയ്ത് ജില്ലയുടെ സിലിണ്ടർ ചലഞ്ചിൽ പങ്കളികളാവണം എന്നും ഫേസ് ബുക്ക് പോസ്റ്റിൽ കളക്ടർ അഭ്യർത്ഥിക്കുന്നു.
കാസർകോട്: കാസർകോട് ജില്ലയിൽ ഒാക്സിജൻ ക്ഷാമത്തിന് (Oxygen Shortage) മുൻ കരുതൽ എന്ന നിലയിൽ ജില്ലാ കളക്ടറുടെ ഒാക്സിജൻ സിലിണ്ടർ ചാലഞ്ച്. മുൻ കരുതൽ എന്ന നിലയിലാണ് ചാലഞ്ചെന്ന് വിശദീകരണമെങ്കിലും കാസർകോട് അവസ്ഥ അത്ര ശുഭകരമല്ലെന്നാണ് ആരോപണം.
നമ്മുടെ ജില്ലയിലെ പൊതു സ്വകാര്യ ആശുപത്രികളിൽ അനുഭവപ്പെട്ടെക്കാവുന്ന ഓക്സിജൻ (Oxygen) ക്ഷാമത്തിനുള്ള മുൻകരുതൽ എന്ന നിലയിൽ ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി നമ്മുടെ നാട്ടിലെ മുഴുവൻ നല്ലവരായ ആളുകളുടെയും സഹകരണം ജില്ലയ്ക്ക് വേണ്ടി തേടുകയാണ്.
Also Read: ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് എല്ലാ സഹായവും നൽകും: വി. മുരളീധരൻ
സാമൂഹിക സാംസ്കാരിക വ്യാവസായിക സന്നദ്ധ സേവന രംഗത്തെ ആളുകളും കൂട്ടായ്മകളും ആരോഗ്യ - വ്യാവസായിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന ഡി ടൈപ്പ് സിലിണ്ടറുകൾ ജില്ലയ്ക്കുവേണ്ടി സംഭാവന ചെയ്ത് ജില്ലയുടെ സിലിണ്ടർ ചലഞ്ചിൽ പങ്കളികളാവണം എന്നും ഫേസ് ബുക്ക് പോസ്റ്റിൽ കളക്ടർ അഭ്യർത്ഥിക്കുന്നു.
ഇതാണ് കളക്ടറുടെ പോസ്റ്റ്. ഇന്നലെ പോസ്റ്റ് ചെയ്ത് അഭ്യർഥനക്ക് മികച്ച പ്രതികരണമാണ് ഇതുവരെ ലഭിച്ചത്. നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...