ആലപ്പുഴ: കഥകളി നടൻ ആർഎൽവി രഘുനാഥ് മഹിപാൽ അന്തരിച്ചു. 25 വയസായിരുന്നു. കഥകളിയ്ക്കിടെ കുഴഞ്ഞു വീണായിരുന്നു അന്ത്യം. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെയായിരുന്നു കുഴഞ്ഞു വീണത്. സംഭവം നടന്നത് ഞായറാഴ്ച രാത്രിയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഉമ്മൻചാണ്ടിക്ക് പകരം ആര്? കോട്ടയത്ത് ഇന്ന് നിർണായക യോഗം


കഥകളിയുടെ പുറപ്പാടില്‍ പങ്കെടുത്ത ശേഷം  ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങില്‍ അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രഘുനാഥ്  മഹിപാലിനെ ഉടന്‍ തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളം കാഞ്ഞിരമുറ്റം കൊല്ലാനിരപ്പേല്‍ മഹിപാലിന്റെയും രതിയുടെയും മകനാണ് മരണമടഞ്ഞ ആർഎൽവി രഘുനാഥ് മഹിപാൽ.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.