രാജ്യത്തെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പവർ പ്ലാന്റായി കായംകുളം താപവൈദ്യുതി നിലയം
2 വർഷം മുൻപാണ് താപനിലയം പ്ലാന്റിന് സമീപത്തെ ജലാശയത്തിൽ ഫ്ലോട്ടിങ് സോളർ പാനൽ നിരത്തി വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി എൻടിപിസി ആരംഭിച്ചത്. ഇത്തരത്തിലെ രാജ്യത്തെ രണ്ടാമത്തെ പ്ലാന്റാണ് കായംകുളം എൻ ടി പി സിയിലേത്. 22 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പവർ പ്രോജക്റ്റിന്റെ നിമ്മാണം ഭാരത് ഹെവി ഇലക്ട്രീക്കൽസ്സും 70 മെഗാവാട്ട് പ്രൊജക്ടിന്റേത് ടാറ്റാ സോളാർ പവർ പ്രോജക്ട്സ് ലിമിറ്റഡുമാണ് പൂർത്തിയാക്കിയത്.
ആലപ്പുഴ: വിവിധ ഘട്ടങ്ങളിലായി കായംകുളം താപനിലയത്തിൽ നടപ്പാക്കുന്ന സോളാർ വൈദ്യുത പദ്ധതിയുടെ മൂന്നാം ഘട്ടം പൂർത്തിയായി വെള്ളത്തിൽ ഉയർന്നു കിടക്കുന്ന 92 മെഗാവാട്ടിന്റെ സൗരപദ്ധതി പ്രവർത്തനക്ഷമമായതോടെ രാജ്യത്തെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പവർ പ്ലാന്റായി കായംകുളം താപവൈദ്യുതി നിലയം മാറി.
2 വർഷം മുൻപാണ് താപനിലയം പ്ലാന്റിന് സമീപത്തെ ജലാശയത്തിൽ ഫ്ലോട്ടിങ് സോളർ പാനൽ നിരത്തി വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി എൻടിപിസി ആരംഭിച്ചത്. ഇത്തരത്തിലെ രാജ്യത്തെ രണ്ടാമത്തെ പ്ലാന്റാണ് കായംകുളം എൻ ടി പി സിയിലേത്. 22 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പവർ പ്രോജക്റ്റിന്റെ നിമ്മാണം ഭാരത് ഹെവി ഇലക്ട്രീക്കൽസ്സും 70 മെഗാവാട്ട് പ്രൊജക്ടിന്റേത് ടാറ്റാ സോളാർ പവർ പ്രോജക്ട്സ് ലിമിറ്റഡുമാണ് പൂർത്തിയാക്കിയത്.
Read Also: തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ തെരുവുനായ കടിച്ചു; തെരുവുനായ ശല്യം സംസ്ഥാനത്ത് അതിരൂക്ഷം
ഇതോടെ എൻ ടി പി സി സ്ഥാപിച്ച റിന്യൂവബിൾ എനർജി ശേഷി 2 ഗിഗാവാട്ട് കവിഞ്ഞു. നാഫ്ത അസംസ്കൃത വസ്തുവാക്കിയുള്ള വൈദ്യുതി ഉൽപാദനമാണ് താപനിലയത്തിൽ ഉണ്ടായിരുന്നത്. നാഫ്തയ്ക്ക് വില വർധിച്ചതോടെ താപ നിലയത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയ്ക്കും വില കൂട്ടി. ഇത് സംസ്ഥാനത്തിന് താങ്ങാനാകാത്ത സ്ഥിതിയായിരുന്നു.
ഇതോടെ താപനിലയത്തിൽ വൈദ്യുതി ഉൽപാദനം നിർത്തി. തുടർന്നാണ് വിവിധ കമ്പനികളുമായി സഹകരിച്ച് 465 കോടി രൂപ മുതൽമുടക്കിയുള്ള സൗര വൈദ്യുതി പദ്ധതിയ്ക്ക് രൂപം നൽകിയത്. യൂണിറ്റിന് 3.16 രൂപക്കാണ് കെ.എസ്.ഇ.ബി സൗരോർജ വൈദ്യുതി വാങ്ങുക.
Read Also: 'രാജാ രവി വർമ്മയ്ക്ക് ഭാരതരത്ന നൽകണം';ആവശ്യമുന്നയിച്ച് കിളിമാനൂർ കൊട്ടാരം
കെ.എസ്.ഇ.ബിയുമായി 25 വർഷത്തെ ദീർഘകാലത്തെ വിൽപന കരാറായിട്ടുണ്ട്. എൻ ടി പി സി ജനറൽ മാനേജർ എസ്.കെ റാമിൻ്റെ മുഖ്യനേതൃത്വത്തിൽ റിന്യൂവബിൾ എനർജി ടീമിലെ ആനന്ദ് മാരുതി മാലക്ക്,പി.പ്രവീൺ,എം.ബാലസുന്ദരം എന്നിവരുടെ മേൽനോട്ടത്തിലാണ് പദ്ധതി പൂർത്തീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...