കെ റെയിലിന്റെ എം ഡി പിണറായിവിജയന്റെ ശമ്പളം വാങ്ങുന്നയാളല്ല: കെടി കുഞ്ഞിക്കണ്ണൻ
ഡിപിആർ അനുസരിച്ചുളള അലൈൻമെന്‍റ് ഉളള റെയിൽവേ ട്രാക്ക് നിർമ്മാണം സാധ്യമാണോ എന്ന് തീരുമാനിക്കേണ്ടത് കേരള സർക്കാരല്ലെന്ന് സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണൻ.
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ ഇപ്പോഴത്തെ ഡിപിആർ അനുസരിച്ചുളള അലൈൻമെന്‍റ് ഉളള റെയിൽവേ ട്രാക്ക് നിർമ്മാണം സാധ്യമാണോ എന്ന് തീരുമാനിക്കേണ്ടത് കേരള സർക്കാരല്ലെന്ന് സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണൻ. കേരളത്തിലും ഇന്ത്യയിലും എത്രയോ പദ്ധതികളുണ്ട്. കേരളസർക്കാരും കേന്ദ്ര സർക്കാരും സംയുക്തമായുളള ഒരു കമ്പനിയാണ് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ. ഇതിന്‍റെ എം ഡി പിണറായി വിജയന്‍റെ ശമ്പളം വാങ്ങുന്ന ആളല്ലെന്നും കെടി കുഞ്ഞിക്കണ്ണൻ പറഞ്ഞു.
കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ എംഡി കേന്ദ്രസർക്കാരിന്‍റെ പ്രതിനിധിയാണ്. അദ്ദേഹം ഇന്ത്യൻ റെയിൽവേയ്ക്ക് വേണ്ടിയാണ് കെ റെയിൽ ഉണ്ടാക്കുന്നത്. കേരള സർക്കാരിന് 51 ശതമാനവും കേന്ദ്രസർക്കാരിന് 49 ശതമാനവും ഓഹരി ഉടമസ്ഥതയുള്ള ഒരു സംയുക്ത കമ്പനിയാണിത്. ഈ സംയുക്ത കമ്പനിക്ക് കീഴിൽ റെയിൽവേമന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഇന്ത്യൻ റെയിൽവേ ബോർഡാണ്.
കെ റെയിലിന്റെ ഡിപിആർ കേരളസർക്കാർ വാങ്ങിയതിന് ശേഷം കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ചത് കേന്ദ്ര സർക്കാരിനാണ്. അതായത് കേന്ദ്ര റെയിൽവേ ബോർഡിനാണ്. കേന്ദ്ര ധനകാര്യ വകുപ്പുമായി സാമ്പത്തികമായി ലാഭകരമാണോ എന്ന് കൂടിയാലോചിക്കും. ബിജെപി കെ റെയിൽ വിഷയത്തിൽ കൈ കഴുകി കരയ്ക്ക് നിൽക്കരുത്, നനയാൻ തയ്യാറാകണമെന്നും കെടി കുഞ്ഞിക്കണ്ണൻ സീ മലയാളം ന്യൂസിന്റെ ചർച്ചയിൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...