KEAM 2020: Engineering, Pharmacy പ്രവേശന പരീക്ഷ റാങ്കുകൾ പ്രഖ്യാപിച്ചു
പ്രവേശന നടപടികള്‍ ഈ മാസം 29ന് തുടങ്ങുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ അറിയിച്ചു.
Thiruvananthapuram: 2020ലെ Engineering, Pharmacy പ്രവേശന പരീക്ഷ റാങ്കുകൾ പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീലാ(KT Jaleel)ണ് 2020 വര്‍ഷത്തെ KEAM പരീക്ഷയുടെ ഫലങ്ങള്‍ പ്രഖ്യാപിച്ചത്.
കീം പരീക്ഷയ്ക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപികയ്ക്ക് കോവിഡ്, 40 പേര്‍ നിരീക്ഷണത്തില്‍
71,742 വിദ്യാര്‍ത്ഥികളാണ് ആകെ KEAM പരീക്ഷ എഴുതിയത്. ഇതില്‍ 56,599 പേരാണ് യോഗ്യത നേടിയത്. റാങ്ക് വിവരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രവേശന നടപടികള്‍ ഈ മാസം 29ന് തുടങ്ങുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ അറിയിച്ചു.
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ആദ്യ മൂന്ന് റാങ്കുകള്‍ നേടിയവര്‍:
ഒന്നാം റാങ്ക്: കോട്ടയം തെളളകം സ്വദേശി കെ എസ് വരുണ്‍
രണ്ടാം റാങ്ക്: കണ്ണൂര്‍ മാതമംഗലം സ്വദേശി ഗോകുല്‍ ഗോവിന്ദ്
മൂന്നാം റാങ്ക്: മലപ്പുറം നെടിയപറമ്പ് സ്വദേശി പി നിയാസ് മോന്‍
ഫാര്‍മസി പ്രവേശന പട്ടികയിലെ ആദ്യ മൂന്ന് റാങ്കുകള്‍:
ഒന്നാം റാങ്ക്: തൃശൂര്‍ ചൊവ്വന്നൂര്‍ സ്വദേശി അക്ഷയ് കെ. മുരളീധരന്‍
രണ്ടാം റാങ്ക്: കാസര്‍കോട് പരപ്പ സ്വദേശിയായ ജോയല്‍ ജയിംസ്
മൂന്നാം റാങ്ക്: കൊല്ലം സ്വദേശി അദിത്യ ബൈജു (എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ നാലാം റാങ്കും സ്വന്തമാക്കി.)
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)