എൻട്രൻസ്;''ആദ്യം പ്രതികൾ ആക്കേണ്ടത് മുഖ്യമന്ത്രിയേയും വിദ്യാഭ്യാസ മന്ത്രിയേയും'';''മുഖ്യമന്ത്രി ഇനിയെങ്കിലും മൂഢസ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരണം''

തലസ്ഥാനത്ത് KEAM പരീക്ഷയെഴുതിയ രണ്ടു വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രോഷം പടരുന്നു.

Last Updated : Jul 22, 2020, 07:46 AM IST
എൻട്രൻസ്;''ആദ്യം പ്രതികൾ ആക്കേണ്ടത് മുഖ്യമന്ത്രിയേയും വിദ്യാഭ്യാസ മന്ത്രിയേയും'';''മുഖ്യമന്ത്രി ഇനിയെങ്കിലും  മൂഢസ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരണം''

തിരുവനന്തപുരം:തലസ്ഥാനത്ത് KEAM പരീക്ഷയെഴുതിയ രണ്ടു വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ 
രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷ നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ 
രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്,പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന വിദ്യാർത്ഥികളുടെയും, പൊതുസമൂഹത്തിന്റെയും നിരന്തരമായ  അഭ്യർത്ഥന മാനിക്കാതെ 
KEAM പരീക്ഷ നടത്താൻ തീരുമാനിച്ച മുഖ്യമന്ത്രി ഇനിയെങ്കിലും  മൂഢസ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന് അവസരത്തിനൊത്തുയരണം എന്ന് അപേക്ഷിക്കുന്നു.
എന്ന് പ്രതിപക്ഷ നേതാവ് പറയുന്നു.

''തിരുവനന്തപുരത്ത് KEAM പരീക്ഷയെഴുതിയ രണ്ടു വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നിരവധി കുട്ടികളും രക്ഷിതാക്കളും എത്തിച്ചേർന്ന തൈക്കാട്ടേയും, കരമനയിലെയും കേന്ദ്രങ്ങളിലാണ് ഈ രണ്ടു വിദ്യാർത്ഥികളും പരീക്ഷയെഴുതിയത്. 
ഈ രണ്ടു സ്ഥലങ്ങളും  കണ്ടെയ്‌ൻമെൻറ് സോണുകൾ ആയിരുന്നു എന്നത്  ആശങ്ക വർധിപ്പിക്കുന്നു. 
ഈയവസരത്തിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ, പ്രത്യേകിച്ചും ഈ രണ്ട് കേന്ദ്രങ്ങളിൽ എത്തി ചേർന്നവർ ജാഗ്രത പുലർത്തുകയും, 
രോഗലക്ഷണങ്ങൾ എന്തെങ്കിലും  കണ്ടാൽ ഒട്ടും പരിഭ്രമിക്കാതെ ടെസ്റ്റിന് തയ്യാറായി  മുന്നോട്ടു വരികയും ചെയ്യണം. ഓർമ്മിക്കേണ്ട ഒരു  കാര്യം, 
ഒരു കാരണവശാലും നിങ്ങളെ  ആരും തെറ്റുകാരായി ചിത്രീകരിക്കില്ല.അതിനാൽ  നിങ്ങൾ ഭയാശങ്കകൾ മൂലം  രോഗലക്ഷണങ്ങൾ മറച്ചുവെക്കാൻ ശ്രമിക്കരുത്. ഈയവസരത്തിൽ സഹകരണവും, ജാഗ്രതയുമാണ് മുഖ്യം.
പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന വിദ്യാർത്ഥികളുടെയും, പൊതുസമൂഹത്തിന്റെയും നിരന്തരമായ  അഭ്യർത്ഥന മാനിക്കാതെ 
KEAM പരീക്ഷ നടത്താൻ തീരുമാനിച്ച മുഖ്യമന്ത്രി ഇനിയെങ്കിലും  മൂഢസ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന് അവസരത്തിനൊത്തുയരണം എന്ന് അപേക്ഷിക്കുന്നു.''
എന്നാണ് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

അതേസമയം ബിജെപി നേതാവും അഭിഭാഷകനുമായ ആര്‍എസ് രാജീവ് ഒരുപടി കൂടി കടന്ന്, എൻട്രൻസിനു വന്നക്കുട്ടികൾക്കും രക്ഷിതാക്കൾക്കും മെതിരെ കേസ് എടുക്കുവാൻ തയ്യാറായ പോലീസ്  ആദ്യം പ്രതികൾ ആക്കേണ്ടത് മുഖ്യമന്ത്രി യേയും വിദ്യാഭ്യാസ മന്ത്രിയേയും ആണെന്നും പറയുന്നു.

Also Read:ആശങ്കയേറുന്നു; KEAM പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കോറോണ..!

''കേന്ദ്രം നടത്തരുതെന്ന് പറഞ്ഞ എൻട്രസ് പരീക്ഷ നാടത്താൻ ഉത്തരവിട്ട സർക്കാർ ജനങ്ങൾക്കെതിരെ എടുത്ത കേസ് പിൻവലിച്ച് മാപ്പ് പറയുവാൻ 
തയ്യാറാകണം. കേന്ദ്ര മന്ത്രി മുരളീധരനും ബി ജെ.പി പ്രസിഡൻ്റ K സുരേന്ദ്രനുംനടത്തുവാൻ പാടില്ല എന്ന് സർക്കാരിനോട് രേഖ മൂലം അറിയിച്ചിട്ടും 
പരീക്ഷ നടത്തുകയും, എന്നാൽ അതേ സർക്കാർ പിറ്റേ ദിവസം എൻട്രൻസിനു വന്നക്കുട്ടികൾക്കും രക്ഷിതാക്കൾക്കും മെതിരെ കേസ് എടുക്കുവാൻ 
തയ്യാറായ പോലീസ്  ആദ്യം പ്രതികൾ ആക്കേണ്ടത് മുഖ്യമന്ത്രി യേയും വിദ്യാഭ്യാസ മന്ത്രിയേയും ആണ്,
കുട്ടികൾക്ക് കോവിഡ് പിടിച്ചതിതിൻ്റെ ഉത്തരവാദിത്ത്വം സർക്കാരിന്. മ്യൂസിയം, മെഡിക്കൽ കോളോളജ് പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്.
രക്ഷിതാക്കൾക്കും കുട്ടികൾക്കുമെതിരെ കേസ് എടുത്തത്.കോവിഡ് വ്യാപനം തിരുവനന്തപുരത്തും കേരളത്തിലും വ്യാപിക്കുമ്പോൾ കേന്ദ്ര മാനദണ്ഡങ്ങൾ 
പാലിക്കാൻ സാധിക്കാത്തതായിരുന്നു എൻട്രൻസ് എക്സാം.എന്നാൽ സർക്കാർ ഇത് നടത്തി.സർക്കാരിനെതിരെയുള്ള സമരം കോവിഡ് ആയതു കൊണ്ട് 
നടത്തുവാൻ പാടില്ല എന്ന ചട്ടവും.സർക്കാർ വ്യാപനം നടത്താൻ അനുവാദം കൊടുത്തിട്ട് അവർക്കെതിരെ കേസും.ശരിക്കും ചങ്കൻ ശങ്കൻ ആയിമാറുകയാണ്
#പരാജയം_പിണറായി'' എന്നാണ് ബിജെപി നേതാവ് ഫേസ് ബുക്കില്‍ കുറിച്ചത്,

Also Read:പ്രൊഫഷണൽ കോഴ്സ് പരീക്ഷകൾ മാറ്റിവെക്കണമെന്ന് വി മുരളീധരൻ
എൻട്രൻസിനു വന്നക്കുട്ടികൾക്കും രക്ഷിതാക്കൾക്കും മെതിരെ കേസ് എടുക്കുവാൻ തയ്യാറായ പോലീസ്  ആദ്യം പ്രതികൾ ആക്കേണ്ടത് മുഖ്യമന്ത്രി യേയും 
വിദ്യാഭ്യാസ മന്ത്രിയേയും ആണ് എന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഏറെ പ്രചാരം നേടിയിട്ടുണ്ട്.

Trending News