Kerala Assembly Election 2021: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിപട്ടിക ഇന്ന് കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കും. ഇന്നലെ അർദ്ധരാത്രി വരെ നടന്ന ചർച്ചയിൽ സ്ഥാനാർത്ഥികളുടെ പട്ടിക അന്തിമമായിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi), പാർട്ടി പ്രസിഡന്റ് ജെ പി നദ്ദ (JP Nadda), കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങി നിരവധി മുതിർന്ന നേതാക്കൾ ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. 


പശ്ചിമ ബംഗാളിനു പുറമേ അസം, കേരളം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശേഷിക്കുന്ന സ്ഥാനാർത്ഥികളെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ ബിജെപി (BJP) അന്തിമരൂപം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 115 സീറ്റുകളിൽ ബിജെപി മത്സരിക്കുമെന്നും ബാക്കി 25 സീറ്റുകൾ സഖ്യകക്ഷികളെ നിയോഗിക്കുമെന്നും യോഗത്തിന് ശേഷം കേരള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ പറഞ്ഞു.


Also Read: Kerala Assembly Election 2021: തൃത്താലയിലെ ശക്തൻമാരുടെ പോരാട്ടവും,സി.പി.എമ്മിന്റെ അഭിമാനപ്രശ്നങ്ങളും


മാത്രമല്ല ഇന്ന് എല്ലാ സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കില്ലെന്നും 115 സീറ്റിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ആയിരിക്കും ഇന്ന് പുറത്തുവിടുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.


കൂടാതെ ചില പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ മറ്റ് മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയെന്ന് അറിഞ്ഞ ശേഷമേ പ്രഖ്യാപിക്കൂവെന്നും സുരേന്ദ്രൻ പറഞ്ഞു. 


കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനുവേണ്ടിയുള്ള പോരാട്ടമാണ് രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും ഇടയില്‍ നടക്കുന്നതെന്ന് പറഞ്ഞ കെ സുരേന്ദ്രന്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ നടന്നത് നാടകമാണെന്നും പറഞ്ഞു.  ആരൊക്കെ നേമത്ത് വന്നാലും അവിടെ നടക്കാൻ പോകുന്നത് കടുത്ത സിപിഎം-ബിജെപി മത്സരമായിരിക്കുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.