കൊച്ചി: മധ്യകേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് നിർണായകമാണ്. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, ആലപ്പുഴ ജില്ലകളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ (Kerala Assembly Election 2021) യുഡിഎഫിന്റെ ഭാവി നിർണയിക്കുന്നതിൽ വളരെ പ്രധാനപ്പെട്ടതാണ്. എറണാകുളവും കോട്ടയവും പരമ്പരാഗതമായി യുഡിഎഫിന് അനുകൂലമാണ്. ആലപ്പുഴയിൽ ഇക്കുറി വലിയ തിരിച്ചു വരവ് പാർട്ടി പ്രതീക്ഷിക്കുന്നുമുണ്ട്. ക്രൈസ്തവ വോട്ടുകളുടെ ബലത്തിൽ പതിറ്റാണ്ടുകളായി കോൺഗ്രസ് ജയിച്ചു പോരുന്ന മണ്ഡലങ്ങളാണ് എറണാകുളത്തേത്. എന്നാൽ ട്വന്‍റി 20-യുടെ വരവും സമുദായിക സമവാക്യങ്ങളിലുണ്ടായ മാറ്റവും ഇക്കുറി എറണാകുളത്തെ രാഷ്ട്രീയചിത്രം സങ്കീ‍ർണമാക്കിയിട്ടുണ്ട്. പതിറ്റാണ്ട് കാലമായി ജയിച്ചു വരുന്ന കുന്നത്തുനാട് സീറ്റിൽ ജയം നിലനിർത്താൻ കടുത്ത മത്സരമാണ് ഇക്കുറി നേരിടേണ്ടി വരുന്നത്. യാക്കോബായ - ഓർത്തഡോക്സ് തർക്കവും തങ്ങളുടെ വോട്ടുബാങ്കിനെ ഒരു പരിധി വരെ ഉലച്ചേക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Kerala Assembly Election Result Live 2021: ബി.ജെ.പി പ്രതീക്ഷിക്കുന്ന മണ്ഡലങ്ങൾ,സി.പി.എമ്മിന് പേടിയുള്ളത്,യു.ഡി.എഫ് ഉറപ്പാക്കിയത്


തൃപ്പൂണിത്തുറയിൽ കൈവിട്ട സീറ്റ് തിരികെ പിടിക്കാൻ കടുത്ത മത്സരമാണ് കെ.ബാബു എം.സ്വരാജിനെതിരെ നടത്തുന്നത്. കടുത്ത പോരാട്ടം നടക്കുന്ന കളമശ്ശേരിയിൽ പി.രാജീവിന് എതിർസ്ഥാനാർത്ഥിയായ വി.ഇ.ഗഫൂറിനെ മാത്രമല്ല അദ്ദേഹത്തിനായി തേർ തെളിക്കുന്ന പിതാവ് വി.കെ.ഇബ്രാഹിംകുഞ്ഞിനേയും ഒരേസമയം നേരിടേണ്ടതായിട്ടുണ്ട്. മൂവാറ്റുപുഴയാണ് ശക്തമായ മത്സരം നടക്കുന്ന എറണാകുളത്തെ മറ്റൊരു മണ്ഡലം സിപിഐയുടെ സിറ്റിംഗ് എംഎൽഎ എൽദോ എബ്രഹാമിനെതിരെ കോൺഗ്രസ് മാത്യു കുഴൽനാടനെ ഇറക്കിയതോടെ കടുത്ത മത്സരമാണ് ഇവിടെ നടന്നത്.


കഴിഞ്ഞ തവണ നാമവശേഷമായ തൃശ്ശൂരിൽ തിരിച്ചു വരവിനുള്ള വഴി തേടുകയാണ് കോൺഗ്രസ്. ത്രികോണപ്പോര് നടക്കുന്ന തൃശ്ശൂർ നഗരമണ്ഡലത്തിൽ പദ്മജ വേണുഗോപാലും, സുരേഷ് ഗോപിയും, പി.ബാലചന്ദ്രനും തുല്യസാധ്യതയാണ്. കഴിഞ്ഞ തവണ സിപി ജോണിനെ അട്ടിമറിച്ച് മിന്നും വിജയം നേടി കുന്നംകുളത്ത് എ.സി.മൊയ്തീൻ ഇക്കുറി ശക്തമായ മത്സരമാണ് നേരിട്ടത്. പ്രചാരണരംഗത്ത് ഉണ്ടാക്കിയ മുന്നേറ്റം അട്ടിമറിയിൽ എത്തിക്കാൻ കോൺഗ്രസിൻ്റെ കെ.ജയശങ്കറിനാവുമോയെന്ന് ഫലം വന്നാൽ അറിയാം.


ALSO READ: അവസാന നിമിഷവും സസ്പെൻസ് പ്രതീക്ഷിക്കാം, ത്രികോണ മത്സരങ്ങൾ ഇവിടെയൊക്കെയാണ്


തുടർച്ചയായ വിജയങ്ങളിലൂടെ ഇടത് കോട്ടയായി മാറിയ ഗുരുവായൂരിൽ കെ.എൻ.എ ഖാദർ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയതോടെ ചിത്രം മാറി. ബിജെപി സ്ഥാനാർത്ഥിയുടെ നാമനിർദേശകപത്രിക തള്ളിപ്പോയതോടെ താമരചിഹ്നത്തിൽ ഇവിടെ മത്സരിക്കാൻ ആളില്ല. ബിജെപി വോട്ടുകൾ യുഡിഎഫിലേക്ക് എത്തിയാലുണ്ടാവുന്ന അപകടം എൽഡിഎഫ് ക്യാംപിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ തവണ 43 വോട്ടുകൾക്ക് ജയിച്ച വടക്കാഞ്ചേരിയിൽ സിപിഎമ്മിനായി സേവ്യർ ചിറ്റിലപ്പിള്ളി എത്തിയതോടെ കടുത്ത മത്സരമാണ് അനിൽ അക്കര നേരിടുന്നത്.


പാലായിൽ ജോസ് കെ മാണിക്ക് അഭിമാന പോരാട്ടമാണ്. മാണി സി കാപ്പന്റെ വാശിയുടെ മത്സരവുമാണ് പാലായിൽ. തോറ്റാൽ ഇടത് മുന്നണിയിൽ ജോസിൻറെ വിശ്വാസ്യത നഷ്ടപ്പെടും. പാലായില്‍ ജോസ് കെ മാണിയും മാണി സി കാപ്പനും ഒരു പോലെ വിജയം അവകാശപ്പെട്ടു കഴിഞ്ഞു. മൂന്നു മുന്നണികളേയും വെല്ലുവിളിച്ച് പിസി ജോര്‍ജ് മത്സരിക്കുന്ന പൂഞ്ഞാറിലും സ്ഥിതി മറിച്ചല്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.