തിരുവനന്തപുരം: ഇത്തവണ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടതും വിവാദമായതുമായ മണ്ഡലങ്ങളിൽ (Kerala Assembly Election 2021) ഏറ്റവും പ്രധാനം നേമം മണ്ഡലം തന്നെയാണ്.നേമത്ത് കെ.മുരളീധരൻറെ അവസാന നിമിഷത്തെ രംഗ പ്രവേശനവും. ഉമ്മൻ ചാണ്ടി,ശശി തരൂർ വിവാദങ്ങളും അടക്കം മണ്ഡലത്തിനെ സംസ്ഥാനത്ത് മുഴുവൻ ചർച്ചയാക്കി.
മുന്നോട്ട് വന്നാൽ കഴക്കൂട്ടവും,പാലക്കാടും,തൃശ്ശൂരും (Thrissur) കൂടി ചേരുമ്പോൾ കഥ മാറി മറിയും. , പാലക്കാട് ഇ.ശ്രീധരൻറെ മുഖ്യമന്ത്രി സ്ഥാനാർഥിത്വവും, തൃത്താലയിലെ ബൽറാം-രാജേഷ് പോരും എല്ലാ ഇത്തവണ ജനങ്ങൾ ആകാംക്ഷയോടെ നോക്കി കാണുന്നതാണ്.
കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം മത്സരിക്കുന്ന കാഞ്ഞിരപ്പള്ളിയും,വിവാദമായ പി.സി ജോർജ്ജിൻറെ പൂഞ്ഞാറും, ജോസ്.കെ മാണി സ്വന്തം എന്ന് അവകാശപ്പെടുന്ന പാലായും എല്ലാം ഇത്തവണം വളരെ അധികം ജനശ്രദ്ധ നേടുന്ന മണ്ഡലങ്ങളാണ്.
തൃശ്ശൂരിൽ ബി.ജെ.പി വരുമോ ? മഞ്ചേശ്വരം കെ.സുരേന്ദ്രനെ സഹായിക്കുമോ തുടങ്ങി നിരവധി ചോദ്യങ്ങൾ ഇത്തവണ ഉയർന്നു വരുന്നുണ്ട്.പോസ്റ്റൽ വോട്ടുകളുടെ ട്രെൻഡുകൾ എക്കാലത്തും എൽ.ഡി.എഫിന് അനുകൂലമായി തന്നെ നിന്നിട്ടുണ്ടാവും. ഇത്തവണ വോട്ടുകളുടെ എണ്ണം കൂടിയതിനാൽ അതെങ്ങനെ എന്നതാണ് ചോദ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...