തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് (Kerala Assembly Election 2021) വരാനിരിക്കെ താമര വിരിയിക്കാൻ പ്രചാരണത്തിനായി കേന്ദ്ര നേതാക്കളെത്തുന്നു. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയോടനുബന്ധിച്ചാണ് ബിജെപിയുടെ കേന്ദ്ര നേതാക്കൾ കേരളത്തിലേക്ക് എത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രചാരണത്തിന് ബിജെപിയുടെ രാഷ്ട്രീയ ചാണക്യനായ അമിത് ഷാ (Amit Shah) മുതൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരെ വിജയ യാത്രയ്ക്ക് (Vijay Yathra) വേണ്ടി എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്. കേന്ദ്ര നേതാക്കളുടെ സാമീപ്യം സുരേന്ദ്രന്റെ യാത്രയ്ക്ക് ദേശീയ ശ്രദ്ധ നൽകുക എന്നതാണ് ലക്ഷ്യം. 


Also Read: Metro Man ഇ ശ്രീധരൻ ബിജെപിയിലേക്ക്; Vijay Yathra ൽ പങ്കെടുക്കും: K. Surendran 


കേന്ദ്ര മന്ത്രിമാരായ നിർമ്മലാ സീതാരാമൻ (Nirmala Sitharaman), സ്മൃതി ഇറാനി, പ്രഹ്ളാദ് ജോഷി, വികെ സിംഗ്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ദേശീയ വക്താക്കളായ മീനാക്ഷി ലേഖി, ഷാനവാസ് ഹുസൈൻ, യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ, ബിജെപിയുടെ തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റ് അണ്ണാമലെ ഐ.പി.എസ്, സിനിമാ താരം ഖുശ്ബു സുന്ദർ എന്നിങ്ങനെ നീണ്ട നിരയാണ് കേരളത്തിലേക്ക് എത്തുന്നത്.


വിജയ യാത്രയോടനുബന്ധിച്ച് 14 മഹാറാലികളും, 80 പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം . മഹാറാലികളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് നേതാക്കൾ എത്തുന്നത്. ഇതിന് പുറമെ പാർട്ടി ലക്ഷ്യം വെക്കുന്ന മണ്ഡലങ്ങളിൽ കൂടുതൽ നേതാക്കളെ എത്തിക്കാനും ബിജെപി (BJP) ലക്ഷ്യമിടുന്നുണ്ട്. ഫെബ്രുവരി 21 ന് കാസർകോട് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്നത്. മാര്‍ച്ച് 7 ന് തിരുവനന്തപുരത്ത് നടക്കു സമാപന സമ്മേളനത്തിൽ പങ്കെടുക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.