Thiruvananthapuram : BJP യുടെ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവേശമാക്കാൻ Prime Minister Narendra Modi ഇന്ന് കേരളത്തിൽ എത്തും. രണ്ടിടങ്ങളിലെ പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. Pathanamthitta കോന്നിയിലും തിരുവനന്തപുരം കാര്യവട്ടത്തുമാണ് പ്രധാനമന്ത്രിയുടെ യോ​ഗങ്ങൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കുന്ന കോന്നി മണ്ഡലത്തിലാണ് പ്രധാനമന്ത്രി ഇന്ന് ആദ്യം പര്യടനം സംഘടിപ്പിക്കുന്നത്. തമിഴ്നാട്ടിലെ മധുരയിൽ നിന്ന് പ്രധാനമന്ത്രി ഉച്ചയ്ക്ക് ഒരു മണിക്ക് കോന്നിയിൽ എത്തുന്ന പ്രധാനമന്ത്രി 1.15 ലോടെ കോന്നി പ്രമാടം രാജീവ് ​ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ സമ്മേളനത്തിൽ പങ്കെടുക്കും.



ALSO READ : Kerala Assembly Election 2021 : പ്രധാനമന്ത്രിയുടെ പരിപാടിക്ക് തിരുവനന്തപുരം നഗരസഭ മൈതാനം നൽകിയില്ല, പകരം കാശ് കൊടുത്ത് മൈതാനം ഇങ്ങ് വാങ്ങി


തുടർന്ന് അവിടെ നിന്ന് പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് തിരിക്കും. കന്യാകുമാരിയിൽ തെര‍ഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെ അദ്ദേഹ തിരികെ തലസ്ഥാനത്തേക്ക് എത്തും. തുടർന്ന് കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും.


കോന്നിയിലെ പരിപാടിയിൽ കെ സുരേന്ദ്രനെ കൂടാതെ പത്തനംതിട്ടയിൽ നിന്നും ആലപ്പഴ ജില്ലയിൽ നിന്നും കൊല്ലം ജില്ലയിൽ നിന്നുള്ള സ്ഥാനാർഥികൾ പങ്കെടുക്കും. കൊല്ലം ജില്ലയിലെയും തിരുവനന്തപുരം ജില്ലയിലെയും സ്ഥാനാർഥികൾ പങ്കെടുക്കും.


ALSO READ : ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ആർ.എസ്.എസ് ശാഖകൾക്ക് വിലക്ക്


അതേസമയം പ്രധാനമന്ത്രിയുടെ പരിപാടിക്കായി തിരുവനന്തപുരം കോർപറേഷൻ മൈതാനം അനുവദിക്കാത്തതിനെ തുടർന്ന് ബിജെപി സംസ്ഥാന നേതൃത്വം വാടകയ്ക്ക് കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയം വാങ്ങുകയായാരിന്നു. 


പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയവും പുത്തരിക്കണ്ടം മൈതാനവുമാണ് ബിജെപി ആവശ്യപ്പെട്ടത്. എന്നാൽ സെന്‍ട്രല്‍ സ്റ്റേഡിയം സുരക്ഷാപ്രശ്നങ്ങള്‍ ഉള്ളതിനാൽ പ്രാധനമാന്ത്രിയുടെ പരിപാടിക്ക് നല്‍കാനാവില്ലെന്ന് കോര്‍പ്പറേഷന്‍ നേരത്തെ അറിയിച്ചിരുന്നു.


ALSO READ : നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് Covid വ്യാപനം വര്‍ദ്ധിക്കും, മുന്നറിയിപ്പ്


അതേസമയം പുത്തരിക്കണ്ടത്തിലാകട്ടെ മാലിന്യം തള്ളിയിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ മാലിന്യം നിറഞ്ഞ പുത്തരിക്കണ്ടം മൈതാനത്ത് പരിപാടി നടത്താനാവുകയുമില്ല. എന്നാൽ അടുത്തിടെയാണ് അവിടെ മാലിന്യം തള്ളിയതെന്നാണ് നഗരസഭയ്ക്ക് മേലുള്ള ആക്ഷേപം. 


ഇവയെല്ലാം വിലങ്ങ് തടിയായി തലസ്ഥാനത്തെ കോർപറേഷൻ നിരത്തിയപ്പോൾ പിന്നോട്ടില്ലെന്ന് തീരുമാനിച്ച് ബിജെപി സംസ്ഥാന നേതൃത്വം  വാടകയ്ക്ക് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ബുക്ക് ചെയ്തു. ഗ്യാലറിയും മൈതാനമുള്‍പ്പടെ വന്‍ തുകയ്ക്കാണ് ബുക്ക് ചെയ്തിരിക്കുന്നത്. കാസരയുടെ എണ്ണത്തിന് പണം നൽകിയാണ് കരാർ. ഏതെങ്കിലും തരത്തിലുള്ള കേഡുപാടുകൾ ഉണ്ടായാൽ അതിനും പ്രത്യേക പണം നൽകണമെന്നാണ് കരാർ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക