അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനം;പ്രധാനമന്ത്രി ചൈനയ്ക്ക് നല്‍കിയത് വ്യക്തമായ സന്ദേശം!

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയ്ക്ക് വ്യക്തമായ സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയത്.

Last Updated : Jul 3, 2020, 11:14 AM IST
അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനം;പ്രധാനമന്ത്രി ചൈനയ്ക്ക് നല്‍കിയത് വ്യക്തമായ സന്ദേശം!

ലെ:ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയ്ക്ക് വ്യക്തമായ സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയത്.

ലഡാക്കില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്തിനും കരസേനാ മേധാവി നരേവാനെയ്ക്കുമൊപ്പം സന്ദര്‍ശനം നടത്തിയ നരേന്ദ്രമോദി 

അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പമാണ് രാജ്യമെന്ന സന്ദേശമാണ് നല്‍കിയത്.ഗല്‍വാന്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വീര സൈനികരെ 
പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുകയും ചെയ്തു.

ലേയിലെ സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ആദ്യം എത്തിയത്,11,000 അടി ഉയരത്തിലുള്ള ഏറ്റവും കഠിനമായ ഭൂപ്രദേശമായ നിമുവിലാണ് 
പ്രധാനമന്ത്രി വിമാനത്താവളത്തില്‍ നിന്ന് എത്തിയത്.

അതിരാവിലെ ലഡാക്കില്‍ എത്തിയ പ്രധാനമന്ത്രി കരസേന,വ്യോമസേന,ഐടിബിപി സൈനികരുമായി സംവദിക്കുകയും ചെയ്തു.

പ്രധാനമന്ത്രി സേനാ വിന്യസം വിലയിരുത്തുകയും യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈന നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം നടന്ന കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ സേനാ പിന്മാറ്റത്തിന് ചൈന തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു.എന്നാല്‍ ചൈനയുടെ സേനാ പിന്മാറ്റം 
കൃത്യമായി നിരീക്ഷിക്കണം എന്ന് ഇന്ത്യ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Also Read:ഞെട്ടല്‍ മാറാതെ ലോകം;അതിര്‍ത്തി സംഘര്‍ഷത്തിനിടെ പ്രധാനമന്ത്രി ലെഡാക്കില്‍!

 

കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സേനാ തലവന്മാരുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

നേരത്തെ പ്രതിരോധമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനം ആണ് നിശ്ചയിച്ചിരുന്നത്.എന്നാല്‍ പിന്നീട് പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം മാറ്റിവെച്ചെന്ന് അറിയിക്കുകയും 
ചെയ്തു,അപ്പോഴും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം രഹസ്യമാക്കി വെയ്ക്കുകയും ചെയ്തു.

എന്തായാലും അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന ചൈനയോട് വിട്ട് വീഴ്ചയില്ലാത്ത സമീപനം തന്നെയാകും ഇന്ത്യ സ്വീകരിക്കുക എന്ന വ്യക്തമായ 
സന്ദേശം തന്നെയാണ് പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശനത്തിലൂടെ നല്‍കിയിരിക്കുന്നത്.

Trending News