തൃശൂർ: തൃശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുരേഷ് ഗോപി (Suresh Gopi) രാവിലെ 11.30 ഓടെ തൃശൂരിൽ എത്തുകയും പാർട്ടി പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹം  തൃശൂർ കളക്ട്രേറ്റിൽ പത്രിക സമർപ്പിക്കുന്നത്.


ബിജെപിയ്ക്ക് (BJP) വിജയ പ്രതീക്ഷ ഉള്ള ഒരു മണ്ഡലങ്ങളിലൊന്നാണ് തൃശൂർ (Thrissur). വിവിധ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ വോട്ട് വർദ്ധനവിനൊപ്പം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റവും ബിജെപിയ്ക്ക് കനത്ത പ്രതീക്ഷയാണ് നൽകുന്നത്.   


Also Read: സുരേഷ് ഗോപി ആശുപത്രി വിട്ടു; പത്തു ദിവസത്തെ വിശ്രമത്തിന് ശേഷം പ്രചാരണത്തിനിറങ്ങും 


സുരേഷ് ഗോപിയുടെ (Suresh Gopi) താര പരിവേഷവും തൃശൂർ കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള സേവന പ്രവർത്തനങ്ങളും ഗുണമാകുമെന്ന വിലയിരുത്തലിലാണ് ബിജെപി. 


പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിലായിരുന്ന സുരേഷ് ഗോപി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.  


ആദ്യഘട്ടത്തിൽ ന്യുമോണിയാണോയെന്ന സംശയമുണ്ടയിരുന്നുവെങ്കിലും  വിദഗ്ധ പരിശോധനയിൽ അദ്ദേഹത്തിന് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചു. ഡോക്ടർമാർ 10 ദിവസത്തെ വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്.   


അത് പൂർത്തിയാക്കിയ ശേഷം കൊവിഡ് വാക്സിനും സ്വീകരിച്ച ശേഷമായിരിക്കും   പ്രചാരണ രംഗത്ത് സജീവമാകുന്നതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.