Kerala Assembly Election 2021: രാജ്യത്ത് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ബിജെപി ഏകികൃത സിവിൽ കോഡ് (Uniform Civil Code) നടപ്പാക്കുമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും എംപിയുമായ സുരേഷ് ഗോപി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ സ്നേഹിക്കുന്ന ഓരോരുത്തർക്കും ഇക്കാര്യം അംഗീകരിക്കാതിരിക്കാൻ ആവില്ലെന്നും ഇത് നടപ്പിലാക്കുന്നത് ജനാധിപത്യപരമായായിരിക്കുമെന്നും അദ്ദേഹം (Suresh Gopi) പറഞ്ഞു. 


പ്രമുഖ ദേശീയ മാധ്യമമായ എഎൻഐയോട് സംസാരിക്കവെയാണ് രാജ്യത്ത് ഏകീകൃത സിവിൽ കോഡും ജനസംഖ്യാ നിയന്ത്രണവും ബിജെപി (BJP) നടപ്പിലാക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞത്. 


Also Read: Kerala Assembly Election 2021: എറണാകുളത്ത് ശക്തമായ ത്രികോണ മത്സരത്തിന് സാധ്യത


തങ്ങളുടെ പാർട്ടിയുടെ കഴിവ് നിങ്ങൾക്ക് മനസ്സിലാക്കണമെങ്കിൽ ബിജെപി ഒരു ചാൻസ് തരു അത് മനസിലാക്കിത്തരാം എന്നും അദ്ദേഹം പറഞ്ഞു. 


മാത്രമല്ല ഭരണ നിർവ്വഹണത്തിനുള്ള ബിജെപിയുടെ കഴിവ് അറിയണമെങ്കിൽ കഴിഞ്ഞ ഏഴ് വർഷത്തെ കേന്ദ്രസർക്കാരിന്റെ ഭരണം പരിശോധിച്ചാൽ മാത്രം മതിയെന്നും സുരേഷ് ഗോപി (Suresh Gopi) വ്യക്തമാക്കിയിട്ടുണ്ട്.


പാർട്ടി ജയിച്ചാൽ ആരായിരിക്കും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് അതിന് തനിക്ക് ഉത്തരം നൽകാൻ കഴിയില്ലയെന്നും തീരുമാനം എടുക്കുന്നത് പാർട്ടിയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.  എങ്കിലും പാർട്ടി അധികാരത്തിൽ വന്നാൽ ഏറ്റവും നല്ല വ്യക്തിത്വത്തെയായിരിക്കും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.   


Read: Corona Vaccination: രണ്ടാമത്തെ ഡോസ് സ്വീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി


ശബരിമല, ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളിലെ എല്ലാ ഇടപെടലും നിയമത്തിന്റെ വഴിയിലൂടെയായിരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.  ഏപ്രിൽ 6 നാണ് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് (Kerala Assembly Election 2021) നടക്കുന്നത്. വോട്ടെണ്ണൽ മെയ് 2 നും.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.