)
എറണാകുളം: എറണാകുളത്ത് ഇക്കുറി ശക്തമായ ത്രികോണ മത്സരത്തിന് സാധ്യത. യുഡി എഫിനായി സിറ്റിംഗ് എംഎൽഎ ടി.ജെ വിനോദും എൽഡിഎഫിനായി ഷാജി ജോർജുമാണ് മത്സര രംഗത്തുള്ളത്.
എൻഡിഎ സ്ഥാനാർത്ഥിയായി പദ്മജ.എസ്. മേനോനാണ് രംഗത്തുള്ളത്.മാധ്യമ പ്രവർത്തനത്തിൽ നിന്നും രാഷ്ട്രീയത്തിലെത്തിയ പദ്മജ മഹിളാ മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. എറണാകുളത്ത് പദ്മജയുടെ സ്ഥാനാർത്ഥിത്വം ഇരു മുന്നണികളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ നഗരങ്ങൾ ബിജെപിയോട് കാട്ടുന്ന അടുപ്പം എറണാകുളത്തും ഉണ്ടാകുമോ എന്നാണ് ഇരു മുന്നണികളുടേയും ആശങ്ക. പദ്മജയെ പോലെ സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയെ സ്ഥാനാർത്ഥിയാക്കി ബിജെപി അക്ഷരാർഥത്തിൽ ഇരുമുന്നണികളേയും ഞെട്ടിക്കുകയായിരുന്നുവെന്ന് വേണം പറയാൻ.
മഹിളാ മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന പദ്മജ മേനോന്റെ വ്യക്തിബന്ധങ്ങൾ വോട്ടായി മാറിയാൽ അത് എറണാകുളം മണ്ഡലത്തിലെ ഫലം പ്രവചനാതീതമാക്കും. എൽഡിഎഫും, യുഡിഎഫും തമ്മിൽ ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തിൽ പദ്മജ സ്ഥാനാർത്ഥിയായി എത്തിയത് ഇരു മുന്നണികളെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ബിജെപിയുടെ സ്വാധീനം മണ്ഡലത്തിൽ വർധിക്കുന്നതും ഇരു മുന്നണികളുടെയും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായ പദ്മജയ്ക്കു മണ്ഡലത്തിൽ ഉള്ള വ്യക്തിബന്ധങ്ങളെയാണ് ഇരു മുന്നണികളും ഭയപ്പെടുന്നത്.
പദ്മജ ബിജെപി നേതൃത്വത്തിൽ എത്തിയതിന് പിന്നാലെതന്നെ സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരെ ബിജെപിയിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.അതുകൊണ്ടു തന്നെ ബിജെപി പദ്മജയെ സ്ഥാനാർത്ഥിയാക്കിയതിലൂടെ വലിയ മുന്നേറ്റം തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ബിജെപിയുടെ ഈ പ്രതീക്ഷയാണ് ഇരുമുന്നണികളും ഭയക്കുന്നതും. രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും ഒക്കെ അതീതമായി പദ്മജയ്ക്കുള്ള ബന്ധങ്ങൾ വോട്ടായി മാറിയാൽ അത് എങ്ങനെയാണ് തങ്ങളെ ബാധിക്കുന്നതെന്ന് ആശങ്കപ്പെടുന്ന ഇരുമുന്നണികളും ഇതുസംബന്ധിച്ച വിലയിരുത്തൽ നടത്തുന്നതിന് കീഴ്ഘടകങ്ങൾക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.
വികസനവും വിശ്വാസ സംരക്ഷണവും ഇരു മുന്നണികളുടെയും ഒത്തു തീർപ്പു രാഷ്ട്രീയവും ഒക്കെ ചർച്ചയാകുന്ന ഈ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് നിർണ്ണായക ഘടകമായി ബിജെപി മാറിയിരിക്കുകയാണ്.
അടുക്കും ചിട്ടയോടും കൂടിയ പ്രവർത്തനമാണ് പദ്മജയ്ക്കു വേണ്ടി മണ്ഡലത്തിൽ എൻഡിഎ പ്രവർത്തകർ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ കേരളത്തിനായി നടത്തിയ വികസന പദ്ധതികളും പദ്മജ പ്രചാരണായുധമാക്കുന്നുണ്ട്.
കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികൾ,ജനക്ഷേമ പദ്ധതികൾ അങ്ങനെയെല്ലാം ചർച്ചയാക്കുന്നതിലൂടെ എറണാകുളത്തിന്റെ മനസ് കീഴടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy