)
Kerala Assembly Election 2021: ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വരാനിരിക്കെ Suresh Gopi MP ആശുപത്രിയിൽ. ന്യൂമോണിയ ബാധയെ തുടർന്നാണ് സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ നാലു ദിവസമായി എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ സുരേഷ് ഗോപി (Suresh Gopi) ചികിത്സയിലാണ്. സംവിധായകൻ ജോഷിയുടെ ചിത്രമായ പാപ്പന്റെ ലൊക്കേഷനിലായിരുന്നു സുരേഷ് ഗോപി.
അവിടെവച്ച് ശ്വാസ തടസത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തു ദിവസത്തെ വിശ്രമമാണ് സുരേഷ് ഗോപിയ്ക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ തിരുവനന്തപുരത്തേക്കോ തൃശൂരിലേക്കൊ പരിഗണിക്കുമെന്നാണ് സൂചന.
ചികിത്സയിലിരിക്കുന്ന താരം നാളെ ആശുപത്രിവിട്ടേക്കുമെന്നാണ് റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളുടെ പട്ടിക (BJP Candidate Lists) ഇന്നു പ്രഖ്യാപിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy