Kannurധർമ്മടത്ത് തനിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ സ്വതന്ത്ര സ്ഥാനാർഥിയായി നിൽക്കുന്ന വാളയാറിൽ (Walayar) കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മയ്ക്ക് തന്നെ നിസ്സംശയം വോട്ട് ചെയ്യുമായിരുന്നുവെന്ന് നടൻ ജോയ് മാത്യു അറിയിച്ചു. ഇതിന് സംബന്ധിച്ച് ബുധനാഴ്ച്ച ഫേസ്ബുക്കിൽ (Facebook) അദ്ദേഹം ധർമ്മാധർമ്മങ്ങളുടെ ധർമ്മടം  എന്ന പേരിൽ ഒരു കുറിപ്പും പങ്ക് വെച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ (Election) ധർമ്മടം ശ്രദ്ധയാകർഷിക്കുന്നത് ദുരധികാരവും നീതിബോധവും തമ്മിലുള്ള പോരാട്ടം എന്ന നിലക്കാണെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട് തന്നെ ധർമ്മടത്തെ പോരാട്ടം കേരളത്തിലെ ജനങ്ങളുടെ മനസിന്റെ പ്രതിഫലനമായിരിക്കും ധർമ്മടത്തെ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിചേർത്തു.


ALSO READ: Kerala Assembly Election 2021: വട്ടിയൂർക്കാവിൽ വീണ എസ്.നായർ,കുണ്ടറയിൽ പി.സി വിഷ്ണുനാഥ്,കൽപ്പറ്റയിൽ സിദ്ധിക്ക് ,അഞ്ചിടങ്ങളിലേക്ക് കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക


വാളയാറിലെ അമ്മയുടെ തെരഞ്ഞെടുപ്പ് പോരാട്ടം യുഡിഎഫ് (UDF)ഏറ്റെടുക്കുകയാണെങ്കിൽ യുഡിഎഫ് തങ്ങളുടെ മൂല്യബോധവും ധാർമ്മികമായ ഉത്തരവാദിത്വവും ഉയത്തിപിടിക്കുന്നു എന്ന നിലപാട് ഉയത്തിപിടിക്കുന്നതിന് തുല്യമാണെന്ന് ജോയ് മാത്യു പറയുന്നു. അത്പോലെ തന്നെ ധർമ്മടത് വാളയാർ പെൺകുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. 


മുഖ്യമന്ത്രി  Pinarayi Vijayan നെതിരെ ധർമ്മടത്താണ് Walayar പെൺക്കുട്ടിയുടെ അമ്മ മത്സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് പെൺക്കുട്ടികളുടെ അമ്മ പിണറായി വിജയനെതിരെ സ്ഥാനാർഥിയാകുന്നത്. തൃശൂരിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിലാണ് വാളയാർ പെൺക്കുട്ടിയുടെ അമ്മ ഇക്കാര്യം ഇന്നലെ ജനങ്ങളെ അറിയിച്ചത്.


ALSO READ: Kerala Assembly Election 2021: തുടർ ഭരണം കിട്ടിയാൽ കിട്ടുമോ 'എം'-ന് ഒരു മന്ത്രിയെ?


മുഖ്യമന്ത്രി (Chief Minister) കുടുംബത്തിനൊപ്പം നിൽക്കാമെന്ന് പറ‍ഞ്ഞിട്ട് വാക്ക് പാലിച്ചില്ലെന്നും അതിനാലാണ് പിണറായി വിജയനെതിരെ സ്ഥാനാർഥിയായി നിൽക്കുന്നതെന്ന് പെൺക്കുട്ടികളുടെ അമ്മ അറിയിച്ചു. വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദം ഉയർത്താനുള്ള അവസരമാണിതെന്നും അമ്മ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 


അതോടൊപ്പം ബിജെപിയുടെ (BJP)  ഒഴികെ വേറെ ആരുടെയും പിന്തുണ സ്വീകരിക്കുമെന്നും പെൺക്കുട്ടികളുടെ അമ്മ പറഞ്ഞു. എന്നാൽ ഇതുവരെ കോൺ​ഗ്രസ് തങ്ങളുടെ ധർമടത്തെ സ്ഥാനർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. 


ALSO READ: Kerala Assembly Election 2021 : NDA വിട്ട് പി സി തോമസിന്റെ കേരള കോൺ​ഗ്രസ്, ഇന്ന് പി ജെ ജോസഫിന്റെ കേരള കോൺ​ഗ്രസിൽ ചേർന്ന് യുഡിഎഫിന്റെ ഭാ​ഗമാകും


മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ മുന്നോട്ട് വാളായാർ പെൺക്കുട്ടികളുടെ അമ്മ വന്ന സാഹചര്യത്തിൽ അവരെ പിന്തുണയ്ക്കുന്നതിന്റെ കുറിച്ചുള്ള കാര്യം ആലോചിക്കുന്ന കാര്യം പരി​ഗണനയിലുണ്ടെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ (Mullapally Ramachandran) അറിയിച്ചു. അമ്മയുടെ തീരുമാനം ശരിയാണെന്നും അത് തെരഞ്ഞെടുപ്പിന്റെ അർഥത്തെ വർധിപ്പിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.


വാളയാർ കേസ് അട്ടിമറിച്ച് അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കാത്തതിനെതിരെ പെൺക്കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. പെൺക്കുട്ടകൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ അമ്മ കാസർകോട് മുതൽ പാറശ്ശാല വരെ യാത്ര നടത്തുകയും ചെയ്തിരുന്നു. കൂടാതെ കേസ് അട്ടമിറിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് സത്യാ​ഗ്രഹം നടത്തി വരികായാണ് ഇരകളുടെ അമ്മ.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.