Kerala Assembly Election 2021: Oommen Chandy അധ്യക്ഷനായ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യ യോഗം ഇന്ന്
കേന്ദ്ര നിരീക്ഷക സംഘത്തിനോടൊപ്പമാണ് അദ്യ യോഗം നടത്തുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി എല്ലാം ഒരുപടി മുമ്പായി നടത്താനാണ് കോൺഗ്രസിന്റെ പദ്ധതി
തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾക്കായി ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷനായ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യ യോഗം ഇന്ന്. കേന്ദ്ര നിരീക്ഷക സംഘത്തിനോടൊപ്പമാണ് അദ്യ യോഗം നടത്തുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി എല്ലാം ഒരുപടി മുമ്പായി നടത്താനാണ് കോൺഗ്രസിന്റെ പദ്ധതി. ഇതിനായി സീറ്റ് വിഭജനവും മറ്റുള്ളവയും നേരത്തെ തന്നെ തീരുമാനമാക്കണമെന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ രാജസ്ഥാൻ മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ട് ഉൾപ്പെടെയുള്ള കേന്ദ്ര നിരീക്ഷക സംഘത്തോടെ് ആവശ്യപ്പെട്ടു.
യുഡിഎഫിലെ (UDF) മറ്റ് ഘടകക്ഷികൾക്കും ഇതെ നിലപാടാണ്. എല്ലാത്തിന് പുറമെ കോൺഗ്രസിലെ ഗ്രൂപ്പ് പോര് അവസാനിപ്പിച്ച് ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ആർഎസ്പിയും മറ്റ് ഘടകകക്ഷികളും ആവശ്യപ്പെടുന്നത് സീറ്റ് വിഭജനം നേരത്തെയാക്കണമെന്നാണ്.
ഗഹ്ലോട്ടിനൊപ്പം (Ashok Gehlot) ഗോവ മുൻ മുഖ്യമന്ത്രി ലൂസിനോ ഫലീറോ, കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വര എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ താരീഖ് അനവർ എന്നിവാരാണ് കേന്ദ്രം ആയച്ച സംഘത്തിലുള്ളത്. ഇന്നലെ രാത്രി തന്നെ തിരുവനന്തുപുരത്ത് എത്തിയ ഇവർ ഉടൻ തന്നെ ഘടകകക്ഷികളുമായി ചർച്ച നടത്തിയിരുന്നു.
ഇന്ന് ആദ്യം തന്നെ കോൺഗ്രസിന്റെ എംപിമാരെയും എംഎൽഎമാരെയും കണ്ടതിന് ശേഷമായിരിക്കും തിരിഞ്ഞെടുപ്പ് മേൽനോട്ട സമിതി ആദ്യ യോഗം നടക്കുക. തുടർന്ന് കെപിസിസി (KPCC) ഭാരവാഹിയോഗത്തിലും കേന്ദ്ര സംഘം പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...