പാലക്കാട്: പറഞ്ഞത് പോലെ തന്നെ സംഭവിച്ചുവെന്നുവേണം (Kerala Assembly Election 2021 Result) പറയാൻ. വോട്ടെണ്ണലിൻറെ ആദ്യ മണിക്കൂറുകളിൽ എൽ.ഡി.എഫ് ലീഡ് നില ഉയർത്തി കൊണ്ടിരിക്കുകയാണ്.  കോട്ടയത്ത്  ചരിത്രത്തിൽ ഒരിക്കലും ഇല്ലാത്ത  വിധം പ്രധാനപ്പെട്ട മണ്ഡലങ്ങളിലെല്ലാം എൽ.ഡി.എഫ് ലീഡ് ചെയ്യുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം പൂഞ്ഞാറിൽ പി.സി ജോർജ്ജിന് കാലിടറുന്നതായാണ് റിപ്പോർട്ടുകൾ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മെച്ചപ്പെട്ട ലീഡിലേക്ക് ഇവിടെ എത്തുന്നുണ്ട്. കാഞ്ഞിരപ്പള്ളിയിൽ നിലവിലെ കേന്ദ്രമന്ത്രി കൂടിയായ അൽഫോൺസ് കണ്ണന്താനത്തിനെ പിന്നിലാക്കി എൻ.ജയരാജാണ് മുന്നിൽ.അതേസമയം പാലായിൽ ജോസ്.കെ മാണിയും മാണി.സി കാപ്പനും ഇഞ്ചോടിഞ്ച് മത്സരമാണ് കാഴ്ചവെക്കുന്നത്.


ALSO READ: Kerala Assembly Election 2021 Result Live: ആദ്യ ഫല സൂചനകൾ എൽ.ഡി.എഫിന് അനുകൂലം, നേമത്ത് കുമ്മനം ലീഡ് ചെയ്യുന്നു


ഏറ്റുമാനൂരിൽ വി.എൻ വാസവനും ലീഡ് ചെയ്യുന്നു. യു.ഡി.എഫിൻറെ ലതികാ സുഭാഷിൻറെ വിവാദങ്ങളോട് കൂടി ഏറ്റുമാനൂരിൽ ചൂട് പിടിപ്പിച്ചിരുന്നു. ഇതെല്ലാ വോട്ടിങ്ങിൽ പ്രതിഫലിച്ചാൽ വിജയം ഇടതിന് തന്നെയായിരിക്കും.

 


 

നിലവിലെ സാഹചര്യത്തിൽ  പാലായും,പൂഞ്ഞാറുമായിരിക്കും കോട്ടയത്ത് ഏറ്റവുമധികം ചർച്ച ചെയ്യുന്നത്. ട്രെൻഡിൽ മാറ്റമില്ലാതെ നിന്നാൽ പൂഞ്ഞാറിൽ പി.സി ജോർജ്ജ് പിന്നിലാവുമെന്നതാണ് ആദ്യം ലഭിക്കുന്ന ഫല സൂചനകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.