New Delhi : അന്തിമ ഫലം പ്രഖ്യാപനത്തിന് മുമ്പുള്ള കണക്ക് കൂട്ടലായ സീ ന്യൂസ് മഹാ എക്സിറ്റ് പോളിൽ (Zee New Maha Exit Poll) കേരളത്തിൽ ചരിത്രത്തിൽ ആദ്യമായി എൽഡിഎഫ് തുടർഭരണമുണ്ടാകുമെന്ന് പ്രവചനം. LDF 91 സീറ്റുകൾ നേടുമെന്നാണ് സീ ന്യൂസ് മഹാ എക്സിറ്റ് പോൾ പ്രവചിക്കുന്നത്.
ഏകദേശം 2016ലെ അതെ കണക്കിലേക്ക് എത്തി ചേരുമെന്നാണ് കണക്ക് കൂട്ടലുകൾ പറയുന്നത്. യുഡിഎഫിനാകട്ടെ 47 സീറ്റുകൾ മാത്രമെ നേടാൻ സാധിക്കു. ബിജെപി സീറ്റുകൾ ഒന്നും സ്വന്തമാക്കില്ലയെന്നാണ് സീ ന്യൂസ് മഹാ എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നത്. മൂന്ന് മുന്നണിയിലും പെടാത്ത രണ്ട് പേർ ജയിക്കുമെന്നാണ് കണക്ക് കൂട്ടിലുകൾ.
അതേസമയം കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്നതും അതിശക്തിമായ മത്സരങ്ങൾ കാഴചവെച്ച പശ്ചമ ബംഗാളിൽ മത്സരം ഇഞ്ചേടിച്ചായി നടക്കുമെന്നാണ് സീ ന്യൂസ് മഹാ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ഏകദേശം 144 സീറ്റുകൾ നേടി ബിജെപി ബംഗാളിൽ ഏറ്റവും കൂടുതൽ സീറ്റ് നേടുന്ന ഒറ്റ കക്ഷിയാകനാണ് സാധ്യത. മമത ബാനർജിയുടെ ടിഎംസി 132 സീറ്റുകൾ വരെ നേടിയേക്കാം. കോൺഗ്രസ് കമ്മ്യൂണിസ്റ്റ സഖ്യത്തിന് 15 സീറ്റുകൾ വരെ നെടാനെ സാധിക്കുള്ളൂ എന്നാണ് കണക്ക് കൂട്ടലുകൾ.
ALSO READ : നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വിവി പ്രകാശ് അന്തരിച്ചു
എന്നാൽ അസമിലും പുതുച്ചേരിയിലും ബിജെപി വ്യക്തമായ മേൽക്കൈ നേടി അധികാരത്തിൽ വരാനാണ് സാധ്യത. അസമിൽ 73 സീറ്റും പുതുച്ചേരിയിൽ 19 സീറ്റുകൾ വരെയാണ് ബിജെപിക്ക് ലഭിക്കുക എന്ന് സീ ന്യൂസ് മഹാ എക്സിറ്റ് പോൾ പ്രവചിക്കുന്നത്.
ALSO READ : Tamil Nadu Election Result : തമിഴ് നാട്ടിൽ May 2 വോട്ടെണ്ണൽ ദിവസം സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു
എന്നാൽ കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം തൂത്തുവാരമെന്നാണ് സീ ന്യൂസ് മഹാ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ഏകദേശം 173 ഓളം സീറ്റുകൾ തമിഴ് ഡിഎംകെ സഖ്യം നേടുനാണ് സാധ്യത. ഭരണപക്ഷമായ എഐഎഡിഎംകെ സഖ്യം 57 സീറ്റെന്ന നിലയിൽ ചുരുങ്ങുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...