Kottayam : സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് NDA യുമായുള്ള സഖ്യം അവസാനിപ്പിച്ച് Kerala Congress PC Thomas വിഭാ​ഗം. BJP യുമായുള്ള സഖ്യം അവസാനിപ്പിച്ച് പി സി തോമസ് വിഭാ​ഗം PJ Joseph വിഭാഗത്തിന്റെ കേരള കോൺ​ഗ്രസിൽ ചേർന്ന് UDF നൊപ്പം പ്രവർത്തിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗവുമായി ഇന്ന് ലയിച്ച് ഒരു പാർട്ടിയായി പ്രവർത്തിക്കുമെന്ന് പി സി തോമസ് അറിയിച്ചു. കടത്തുരുത്തിയിൽ വെച്ചാകും ലയനം. സമ്മേളനമില്ലാതെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കും ഔദ്യോ​ഗികമായി ജോസഫ് വിഭാ​ഗവുമായി ലയിക്കുന്നത്.


ALSO READ : Kerala Assembly Election 2021: വട്ടിയൂർക്കാവിൽ വീണ എസ്.നായർ,കുണ്ടറയിൽ പി.സി വിഷ്ണുനാഥ്,കൽപ്പറ്റയിൽ സിദ്ധിക്ക് ,അഞ്ചിടങ്ങളിലേക്ക് കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക


സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ പി സി തോമസ് വിഭാ​ഗത്തിന് ഒരു സീറ്റ് പോലും നൽകാതെ ബിജെപി തഴഞ്ഞതിനെ തുടർന്നാണ് പി  സി തോമസ് സഖ്യം അവസാനിക്കാൻ തയ്യറായത്. നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും ഇതു പോലെ അവഗണന നേരിട്ടപ്പോൾ പിസി തോമസ് വിഭാ​ഗം എൻഡിഎ സഖ്യം അവസാപ്പിക്കാൻ തയ്യാറെടുത്തിരുന്നു.


ALSO READ : Kerala Assembly Election 2021: പ്രമുഖ നേതാക്കൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു


കഴിഞ്ഞ് നിയമസഭ തെരഞ്ഞെടുപ്പിൽ നാല് സീറ്റിൽ മത്സരിച്ച് പിസി തോമസ് വിഭാ​ഗത്തിന് ഇത്തവണ ഒരു സീറ്റ് പോലും ബിജെപി നൽകിയില്ല.  സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചെങ്കിലും അവിടെ നിന്ന് അനുകൂലമായ നടപടി ഉണ്ടായില്ലെന്ന് തോമസ് പറഞ്ഞു.


പാലായിൽ മത്സരിക്കാൻ തന്നോട് ആവശ്യപ്പെട്ടെങ്കിൽ തന്റെ വ്യക്തിപരമായി കാരണങ്ങൾ കൊണ്ട് അത് നിരസിക്കുകയായിരുന്നയെന്ന് പി സി തോമസ് അറിയിച്ചു. പി സി തോമസ് വിഭാ​ഗത്തിന്റെ കസേര ചിഹ്നം ലയനത്തിന് ശേഷം സൈക്കിളാകുമെന്നും അറിഞ്ഞു.


ALSO READ: Kerala Assembly Election 2021: പിണറായി വിജയൻറെ സ്വത്ത് എന്തൊക്കെയാണ്? ഭാര്യയുടെ ആസ്ഥി എന്താണ്?


എന്നാൽ ഇത്തവണ മത്സരിക്കാനില്ലെന്ന് പിസി തോമസ് പറഞ്ഞു. ലയനത്തിന് ശേഷം കേരള കോൺ​ഗ്രസിന്റെ ഡെപ്യൂട്ടി ചെയ‌‌ർമാനായിരിക്കുമെന്നും പിജെ ജോസഫ് തന്നെയാണ് ചെയർമാനെന്ന് തോമസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.