സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി 'സെൽഫ് ക്വാറന്‍റീൻ' എടുക്കണം...

സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുമ്പോൾ  പല പ്രതികളുടെയും വായിൽ നിന്നു വരുന്ന തെളിവുകൾ മുഖ്യമന്ത്രി ഓഫീസിലേക്ക് വിരൽചൂണ്ടുന്ന രീതിയിലാണ് എന്ന് കേരള കോൺഗ്രസ് ചെയർമാനും എൻഡിഎ ദേശീയ സമിതി അംഗവുമായ മുൻ കേന്ദ്രമന്ത്രി പി സി തോമസ്.

Last Updated : Jul 19, 2020, 09:05 AM IST
  • മുഖ്യമന്ത്രിയുടെ രാജിയും പ്രതിപക്ഷ ആവശ്യം അനുസരിച്ച് തന്നെ അംഗീകരിക്കപ്പെടും. ശിവശങ്കരനെ മാറ്റിയതുപോലെ മുഖ്യമന്ത്രിയും ഈക്കാര്യവുമായി ബന്ധപ്പെട്ട് ഒരു 'സെൽഫ് ക്വാറൻറ്റൈൻ' എടുത്താൽ ഉചിതമായിരിക്കുമെന്നും തോമസ് പറഞ്ഞു
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി 'സെൽഫ് ക്വാറന്‍റീൻ' എടുക്കണം...

കൊച്ചി: സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുമ്പോൾ  പല പ്രതികളുടെയും വായിൽ നിന്നു വരുന്ന തെളിവുകൾ മുഖ്യമന്ത്രി ഓഫീസിലേക്ക് വിരൽചൂണ്ടുന്ന രീതിയിലാണ് എന്ന് കേരള കോൺഗ്രസ് ചെയർമാനും എൻഡിഎ ദേശീയ സമിതി അംഗവുമായ മുൻ കേന്ദ്രമന്ത്രി പി സി തോമസ്.

കേസിലെ ഒന്നാം പ്രതി സരിത് വ്യക്തമാക്കിയിരിക്കുന്നത് എം ശിവശങ്കറി(M Shivashankar)ന് കള്ളക്കടത്തുമായി നേരിട്ട് ബന്ധമുണ്ട് എന്നു തന്നെയാണ്. തന്നെയല്ല 'സ്വപ്ന സുരേഷ്' (Swapna Suresh) എന്ന  വിവാദനായിക മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പല പ്രവർത്തനങ്ങളും ചെയ്തുവന്നിരുന്നു എന്നുകൂടിയാണ്.

വിമര്‍ശനങ്ങള്‍ക്ക് മറുപടി; സര്‍ക്കാരിന്റെ പ്രതിച്ഛായ ഇടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുന്നെന്നു മുഖ്യമന്ത്രി

ശിവശങ്കർ നേരിട്ടാണ്  സ്വപ്നയ്ക്ക് സർക്കാരിൻറെ ശമ്പളം പറ്റുന്ന വിധത്തിൽ നല്ലൊരു ജോലി  സംഘടിപ്പിച്ച്  'ഒരു പദവി' ഉണ്ടാക്കിക്കൊടുത്തത് എന്നു സർക്കാർ ഉത്തരവ് തന്നെ പറയുന്നുവെന്ന് പി സി തോമസ് (PC Thomas) ചൂണ്ടിക്കാട്ടി.

യോഗ്യത ഇല്ലെങ്കിലും ആ പദവി 'വേണ്ടവിധത്തിൽ' ഉപയോഗപ്പെടുത്തുവാൻ ഉള്ള ശരിയായ കഴിവും പരിചയവും യോഗ്യതയും ഉള്ളതുകൊണ്ട് സർക്കാർ കാർ ഉപയോഗിച്ച് സ്വർണ്ണ കള്ളക്കടത്ത് (Gold Smuggling Case) നടത്തുമായിരുന്നു എന്നതും വ്യക്തമായി തെളിവിൽ വന്നുകൊണ്ടിരിക്കുകയാണ്. 

''മുഖ്യമന്ത്രി കുഴിച്ച കുഴിയില്‍ സിപിഎം വീണോ?''

അതിനുവേണ്ടി തന്നെ  ശിവശങ്കരൻ ഉണ്ടാക്കിക്കൊടുത്ത  'ജോലിയും' 'സർക്കാർ വാഹനവുമാണ്' എന്നുള്ളത് വ്യക്തമെന്ന് പി സി തോമസ് പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയ(Pinarayi Vijayan)യുമായി  'ചില' ബന്ധങ്ങൾ ഉണ്ടെന്ന് തെളിയിക്കപ്പെട്ട 'പി. ഡബ്ല്യു. സി.' എന്ന  കൺസൾട്ടൻസി കമ്പനിയെ ഇപ്പോളിതാ പിൻവലിക്കുന്നു ! അതുപോലെ തന്നെ അഴിമതി ആരോപിക്കപ്പെട്ട  മറ്റു  ഇടപാടുകാരേയും ഒഴിവാക്കും.

മുഖ്യമന്ത്രിയുടെ രാജിയും പ്രതിപക്ഷ ആവശ്യം അനുസരിച്ച് തന്നെ അംഗീകരിക്കപ്പെടും. ശിവശങ്കരനെ മാറ്റിയതുപോലെ  മുഖ്യമന്ത്രിയും ഈക്കാര്യവുമായി ബന്ധപ്പെട്ട് ഒരു 'സെൽഫ് ക്വാറൻറ്റൈൻ'    എടുത്താൽ ഉചിതമായിരിക്കുമെന്നും  തോമസ് പറഞ്ഞു

Trending News