Kasaragod : 2016ൽ BJP Nemom വും വട്ടിയൂർക്കാവും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഒരിക്കലും നേതൃത്വം Manjeshwara ത്തെ കെ സുരേന്ദ്രന്റെ കുതിപ്പിനെ ഫലം വരുന്ന ദിനം വരെ മനസ്സിലാക്കിട്ടില്ല. കേന്ദ്ര മന്ത്രി V Muraleedharan പക്ഷത്തുള്ള ഒരു ബിജെപി നേതാവ് എന്നൊരു സ്ഥാനത്ത് നിന്ന് K Surendran നെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെന്ന പദവിയിലേക്കെത്തിച്ചതിന്റെ തുടക്കം ആ മഞ്ചേശ്വരത്തെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിന്ന് തന്നെയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ആ 2016 തെരഞ്ഞെടുപ്പിൽ വെറും 89 വോട്ടിന്റെ ഭൂരിപക്ഷിത്തിന് കെ സുരേന്ദ്രൻ തോറ്റപ്പോഴാണ് ബിജെപി നേതൃത്വം അക്ഷരാർഥിത്തിൽ മഞ്ചേശ്വത്തിനും കുടുതൽ പരി​ഗണന നൽകിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചത്. ചില അടി ഒഴുക്കുകളെ ഒരു ഘട്ട‍ത്തിൽ ബിജെപിക്ക് അന്ന്  നിയന്ത്രിക്കാൻ സാധിച്ചിരുന്നെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒ രാജ​ഗോപാലിനൊപ്പം സുരേന്ദ്രനെയും 14 കേരള നിയമസഭയിൽ കാണാൻ സാധിച്ചേനെ.


ALSO READ : Kerala Assembly Elections 2021: ശബരിമല വിഷയത്തില്‍ പ്രഹരമേറ്റത് വിശ്വാസികളുടെ വികാരത്തിന്, സർക്കാർ മറുപടി നൽകേണ്ടി വരും, Gautam Gambhir


ഇനി 2021 ലേക്ക് വരുമ്പോൾ കെ സുരേന്ദ്രൻ വെറുമൊരു ബിജെപി നേതാവായിട്ടല്ല മഞ്ചേശ്വരത്ത് മത്സരിക്കാനിറങ്ങുന്നത്. സംസ്ഥാന അധ്യക്ഷൻ എന്ന പദവി മാത്രമല്ല കെ സുരേന്ദ്രനെ ശക്തമാക്കുന്നതും. നിലവിൽ കേരളം ചർച്ച ചെയ്യുന്നത് നിരവധി വിഷയങ്ങൾക്ക് ഒരു പ്രതിപക്ഷ സ്വരമായി മുൻപന്തിയിൽ നിൽക്കുന്ന ഒരു നേതാവെന്ന് നിലയിൽ തികച്ചും ശക്തനായി തന്നെയാണ് സുരേന്ദ്രൻ വീണ്ടും മഞ്ചേശ്വരത്ത് എത്തുന്നത്. 


കഴിഞ്ഞ് പ്രാവിശ്യം 89 വോട്ടിന് തോറ്റ് പോയത് മാത്രമാണോ മഞ്ചേശ്വരത്ത് ബിജെപിക്ക് സീറ്റ് ഉറപ്പിക്കാൻ സാധ്യത നൽകുന്നത്. അത് മാത്രമല്ല നിലവിൽ മഞ്ചേശ്വത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന പല സംഭവ വികാസങ്ങളും പ്രദേശികവും കൂടിയാണ്. 


നിലവിലെ മഞ്ചേശ്വം എം.എൽഎ എം സി കമ്മറുദീനെതിരെ ഫാഷൻ ​ഗോൾഡ് തട്ടിപ്പാണ് പ്രധാന ചർച്ച വിഷയം. കമ്മറുദ്ദീൻ ഇത്തവണ നിർത്തിയില്ലെങ്കിലും സംസ്ഥാന തലത്തിൽ ചർച്ചയായ ഈ വിഷയം കാസർകോട്ടെ മുസ്ലീം ലീ​ഗിന്റെ  വോട്ടുകളെ പൂർണമായും ബാധിക്കുമെന്നത് തീർച്ചായാണ്. മതങ്ങൾക്കും വിശ്വാസങ്ങൾക്കും കൂടുതൽ പരി​ഗണന നൽകുന്ന കേരളത്തിന്റെ വടക്കെ അറ്റത്തുള്ള മണ്ഡലത്തിൽ ലീ​ഗിന് തങ്ങളുടെടേതായ വോട്ടുകൾ നഷ്ടമാകുമെന്ന് കരുതിയായിരിക്കാം മഞ്ചേശ്വരം സ്വദേശിയെ തന്നെ സ്ഥാനാർഥിയായി നിയമച്ചിരിക്കുന്നത്.


ALSO READ : Kerala Polls 2021: ഹിന്ദു പെൺകുട്ടികളെ പ്രേമിച്ച് സിറിയയിൽ കൊണ്ടു പോയി "തീവ്രവാദികളുടെ എണ്ണം" കൂട്ടുന്നു, സന്ദീപ് വാചസ്പതിയുടെ പരാമര്‍ശം വന്‍ വിവാദത്തിലേയ്ക്ക്


ഇത്തവണ ലീ​ഗിന്റെ വോട്ടുകളിൽ ബഹുഭരൂഭാ​ഗവും പോകാൻ സാധ്യത എൽഡിഎഫിലേക്കാണ് . പക്ഷെ സിപിഎം നിർത്തിയിരിക്കുന്ന സ്ഥാനാർഥിയിൽ വലിയ തോതിൽ ആശയകുഴപ്പം തന്നെയാണ് ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ചും മണ്ഡലത്തിന് പുറത്ത് നിന്നുള്ള ഒരാളെ സ്ഥാനാർഥിയായി നിർത്തിയ സാഹചര്യത്തിൽ. 


അതുകൊണ്ട് തന്നെയാണ് ലീ​ഗ് മണ്ഡലത്തിനുള്ളിൽ ജനസമ്മതനായി ഒരു സ്ഥാനാർഥിയെ കണ്ടെത്തി നി‌ർത്തിയിരിക്കുന്നത്. പക്ഷെ അത് തങ്ങൾക്കുണ്ടാകാൻ പോകുന്ന വേട്ട് ചോർച്ച ലീ​ഗിന് തടയാൻ സാധിക്കുമോ എന്ന് കണ്ടിരിക്കേണ്ടതാണ്. 


സിപിഎമ്മിനുള്ള ആശയ കുഴപ്പത്തിന്റെ ഉത്തരമാണ് വി വി രമേശൻ എന്ന സ്ഥാനാർഥി. 2010 മുതൽ മഞ്ചേശ്വരത്ത് മൂന്നമതായി പിന്തള്ളപ്പെടുന്ന സിപിഎമ്മിന് ഒരു ഉറപ്പുമില്ല ശരിക്കും പറഞ്ഞാൽ മഞ്ചേശ്വരത്ത്. കമ്മറുദ്ദീനെതിരെയുള്ള വോട്ടു പോലും തങ്ങളുടെ പക്കലിലേക്ക് സിപിഎമ്മിന് കൊണ്ടുവരാൻ സാധിക്കുമോ എന്ന് തന്നെ സംശയമാണ്. 


എന്നാൽ സുരേന്ദ്രൻ നേരിടാൻ പോകുന്ന വെല്ലിവിളിയും വോട്ട് ചോർച്ചയാണ്. കഴിഞ്ഞ പ്രാവിശ്യവും ഇത് തന്നെയാണ് പ്രധാനമായും സുരേന്ദ്രന്റെ തോൽവിക്കുള്ള കാരണവും. അത് തടയാനായാൽ സുരേന്ദ്രന്റെ വിജയം സുനിശ്ചിതം എന്ന് തന്നെ പറയാം.


ALSO READ : Kerala Assembly Election 2021: തിരഞ്ഞെടുപ്പിന് ആവേശം പകരാൻ അമിത് ഷാ ഇന്ന് കേരളത്തിൽ


ശബരിമല പ്രശ്നത്തെ തുടർന്ന് സുരേന്ദ്രൻ തന്റെ പ്രവർത്തന മണ്ഡലം തെക്കൻ കേരളത്തിലേക്ക് മാറ്റിയതും ഒരു വെല്ലുവിളിയായി തന്നെ നിൽക്കുന്നു. ജയം ഉറപ്പ് എന്ന് കരുതി മഞ്ചേശ്വരവും, ബിജെപിയുടെ രാഷ്ട്രീയമായ വളർച്ചയ്ക്ക് കോന്നിയും എന്നാണ് സുരേന്ദ്രന്റെ ഇരട്ട സ്ഥനാർഥിത്വം കൊണ്ട് ഭാരതീയ ജനത പാർട്ടിയുടെ നേതൃത്വം ലക്ഷ്യമിടുന്നത്. 


ശോഭ സുരേന്ദ്രനും ഒരു വെല്ലിവിളി തന്നെയാണ്. കഴക്കൂട്ടത്ത് മത്സരിക്കുന്ന ശോഭ എങ്ങനെ വടക്കെ അറ്റത്ത് മത്സരിക്കുന്ന സുരേന്ദ്രനെ ബാധിക്കുമെന്നതായിരിക്കാം നിങ്ങൾ ചിന്തിക്കുന്നത്. രാഷ്ട്രീയമാണ്, ശോഭയ്ക്കുള്ള സീറ്റ് വൈകിപ്പിച്ചത് ഇതുപോലെയുള്ള ഒരു രാഷ്ട്രീയ നീക്കത്തിന്റെ ഭാഗവും കൂടിയാണ്.


ഈ വെല്ലിവിളികൾ തരണം ചെയ്ത് ബാക്കിയുള്ളവ ഒത്തു ചേരുകയാണെങ്കിൽ മറിച്ച 2016 ലെ പോലെ ഒരു അടി ഒഴുക്ക് ഉണ്ടായില്ലെങ്കിൽ ഇപ്പോൾ ടിവി ചാനലുകൾ പുറത്ത് വിട്ട സർവെ ഫലം തന്നെ ആയിരിക്കാം മെയ് രണ്ടിന് വോട്ടെണ്ണി തീരുമ്പോൾ അറിയാൻ സാധിക്കുക. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.