Kerala Polls 2021: ഹിന്ദു പെൺകുട്ടികളെ പ്രേമിച്ച് സിറിയയിൽ കൊണ്ടു പോയി "തീവ്രവാദികളുടെ എണ്ണം" കൂട്ടുന്നു, സന്ദീപ് വാചസ്പതിയുടെ പരാമര്‍ശം വന്‍ വിവാദത്തിലേയ്ക്ക്

പോല്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗം കൊഴുക്കുകയാണ്,   സംസ്ഥാനത്തെ മൂന്നു പ്രമുഖ മുന്നണികളും പ്രചാരണത്തില്‍ ആവേശത്തോടെ  മുന്നേറുകയാണ്...

Written by - Zee Malayalam News Desk | Last Updated : Mar 23, 2021, 03:40 PM IST
  • വർഗീയതയും മതസ്പർധ വളർത്തുന്ന രീതിയിലുള്ളതുമായ സ്ഥാനാര്‍ഥിയുടെ പരാമര്‍ശത്തിനെതിരെ എസ്‌ഡിപിഐ (SDPI) ജില്ലാ പ്രസിഡന്‍റും അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥിയുമായ എംഎം താഹിറാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
  • കേരളത്തിലെ ഹിന്ദു പെൺകുട്ടികളെ പ്രേമിച്ച് സിറിയയിൽ കൊണ്ടു പോകുകയാണെന്നും അവിടെ അവരെ തീവ്രവാദികളുടെ എണ്ണം കൂട്ടാന്‍ ഉപയോഗിക്കുകയാണെന്നുമായിരുന്നു സന്ദീപ് വാചസ്പതിയുടെ പരാമർശം.
  • സന്ദീപ് വാചസ്പതിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞിരുന്നു.
Kerala Polls 2021: ഹിന്ദു പെൺകുട്ടികളെ പ്രേമിച്ച് സിറിയയിൽ കൊണ്ടു പോയി  "തീവ്രവാദികളുടെ എണ്ണം"  കൂട്ടുന്നു,  സന്ദീപ് വാചസ്പതിയുടെ പരാമര്‍ശം വന്‍ വിവാദത്തിലേയ്ക്ക്

ആലപ്പുഴ: പോല്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗം കൊഴുക്കുകയാണ്,   സംസ്ഥാനത്തെ മൂന്നു പ്രമുഖ മുന്നണികളും പ്രചാരണത്തില്‍ ആവേശത്തോടെ  മുന്നേറുകയാണ്...

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആലപ്പുഴയിലെ  BJP സ്ഥാനാർഥി സന്ദീപ് വാചസ്പതിയുടെ പരാമര്‍ശം വന്‍ വിവാദമായി മാറിയിരിക്കുകയാണ്.  

വർഗീയതയും  മതസ്പർധ വളർത്തുന്ന രീതിയിലുള്ളതുമായ  സ്ഥാനാര്‍ഥിയുടെ പരാമര്‍ശത്തിനെതിരെ   എസ്‌ഡിപിഐ  (SDPI) ജില്ലാ പ്രസിഡന്‍റും  അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥിയുമായ എംഎം താഹിറാണ്  തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി  ആലപ്പുഴയിലെ ഒരു കയര്‍ ഫാക്‌ടറി സന്ദര്‍ശിക്കുന്ന  വേളയിലാണ്  സ്ഥാനാര്‍ഥി വിവാദ പരാമര്‍ശം നടത്തിയത്.  കേരളത്തിലെ ഹിന്ദു പെൺകുട്ടികളെ പ്രേമിച്ച് സിറിയയിൽ കൊണ്ടു പോകുകയാണെന്നും അവിടെ അവരെ തീവ്രവാദികളുടെ എണ്ണം കൂട്ടാന്‍  ഉപയോഗിക്കുകയാണെന്നുമായിരുന്നു  സന്ദീപ് വാചസ്പതിയുടെ പരാമർശം.

സന്ദീപ് വാചസ്പതിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട  വീഡിയോ  ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞിരുന്നു.

സന്ദര്‍ശന  വേളയില്‍  സന്ദീപ് വാചസ്പതി പറഞ്ഞത്  ഇപ്രകാരം: -

'നമ്മുടെ പെൺകുട്ടികളുടെ അവസ്ഥ നിങ്ങൾ ചിന്തിച്ചോ? ഒരു ഹിന്ദു പെൺകുട്ടി മുസ്ലിമിനെ പ്രേമിക്കുന്നതിന് നമ്മളാരും എതിരൊന്നുമല്ല. ആണോ? അല്ല. ആർക്കും ആരെയും പ്രേമിച്ചും കല്യാണം കഴിക്കാം. പക്ഷേ, മാന്യമായി ജീവിക്കണം വേണ്ടേ. ഇവിടെ ചെയ്തതെന്താ? ഇവിടെ പെൺകുഞ്ഞുങ്ങളെ പ്രേമിച്ച് സിറിയയിൽ കൊണ്ടു പോകുകയാ? എന്തിനാ സിറിയയിൽ കൊണ്ടു പോകുന്നത്. അറുപതു പേരുടെയൊക്കെ ഭാര്യയായിട്ടാണ് ഒരു പെൺകുഞ്ഞിനെ ഉപയോഗിക്കുന്നത്. തീവ്രവാദികളാണ്. തീവ്രവാദികൾക്ക് എണ്ണം കൂട്ടാൻ പ്രസവിച്ച് കൂട്ടാനാണ്. ഇത് ആരാ തടയണ്ടേ? നമ്മുടെ സർക്കാർ എന്തേലും ചെയ്യുന്നുണ്ടോ? പറഞ്ഞാൽ പറയും മതേതരത്വം തകരുമെന്ന്. ഈ മതേതരത്വം എന്ന് പറഞ്ഞാൽ നമ്മുടെ മാത്രം ബാധ്യതയാണ്. ഇങ്ങോട്ടെന്തുമാകാം. അങ്ങോട്ട് എന്തെങ്കിലും തിരിച്ചു ചോദിച്ചാൽ മതേതരത്വം തകരും. അപ്പോ ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത്. അതുകൊണ്ട് നിങ്ങൾ ആലോചിച്ച് ഒരു തീരുമാനമെടുക്കണം. അതിന് ഒരു അവസരമാണ്. ഇപ്പോൾ ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്തില്ലെങ്കിൽ നമ്മുടെ നാട് നശിച്ചു പോകും. അതുകൊണ്ടാണ് ബി ജെ പിക്ക് ഒരു വോട്ടു തരണമെന്ന് പറയുന്നത്. അല്ലാതെ വേറെ ഒന്നിനുമല്ല. ഒരു വോട്ട്. ഒറ്റത്തവണ മതി. അടുത്ത പ്രാവശ്യം നിങ്ങളെനിക്ക് ചെയ്യണ്ട.' - വനിതാ തൊഴിലാളികൾക്കിടയിൽ വോട്ട് അഭ്യർഥിച്ച് എത്തിയ സന്ദീപ് വാചസ്പതി പറഞ്ഞത് ഇങ്ങനെയാണ്. ഇതിന് എതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.

Alo read: Kerala Assembly Election 2021: ചെങ്ങന്നൂരിൽ ത്രികോണമത്സരം;നേട്ടം കൊയ്യാൻ തയ്യാറായി ബിജെപി

വര്‍ഗീയത  പ്രചരിപ്പിച്ച്  വോട്ട്  നേടാന്‍  ശ്രമിച്ച സന്ദീപ് വാചസ്‌പതിയെ അയോഗ്യനാക്കണമെന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെടുന്നത്.  BJP സ്ഥാനാർഥിക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുക്കണമെന്നവശ്യപ്പെട്ട്‌  ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും താഹീർ പരാതി നൽകിയിട്ടുണ്ട്. സന്ദീപ് വാചസ്‌പതി നടത്തിയ പ്രചാരണത്തിന്‍റെ  വിഡിയോ സഹിതമാണ് പരാതി നൽകിയിരിയ്ക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News