Cherthala: നിയമസഭ തെരഞ്ഞെടുപ്പിൽ (Election) കുട്ടനാട് മണ്ഡലത്തിൽ നിന്ന്  എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത് മുൻ സിപിഐ നേതാവ്. ഇന്നലെ സിപിഐയിൽ നിന്ന് രാജി വെച്ച തമ്പി മേട്ടുതറയാണ്  ബിഡിജെഎസ് സ്ഥാനാർഥിയായി കുട്ടനാട്ടിൽ നിന്ന് മത്സരിക്കുന്നത്. സിപിഐയുടെ ജില്ലാ കൗൺസിൽ അംഗവും ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു തമ്പി മേട്ടുതറ.


COMMERCIAL BREAK
SCROLL TO CONTINUE READING

മുമ്പ് പലതവണ തമ്പി മേട്ടുതറ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റിനായി ശ്രമിച്ചിരുന്നു. 2016ൽ ഹരിപ്പാട് (Haripad) സീറ്റിനായി ആയിരുന്നു തമ്പി മേട്ടുതറ ശ്രമിച്ചത്. എന്നാൽ അന്ന് സീറ്റ് നിഷേധിച്ചു. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ  (Election) വീണ്ടും സീറ്റ് നിഷേധിച്ചതോടെയാണ് തമ്പി സിപിഐയുടെ (CPI) ജില്ലാ കൗൺസിലിൽ നിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചത്.


ALSO READ: Kerala Assembly Election 2021: ബിപ്ലബ് കുമാർ ദേബ് ഇന്ന് കേരളത്തിൽ


തമ്പി പാർട്ടിയിലെ സ്ഥാനവും അംഗത്വവും രാജി വെച്ചുവെന്ന വാർത്തയുടെ തൊട്ട്പിന്നാലെയാണ് കുട്ടനാട്ടിൽ തമ്പിയെ സ്ഥാനാർഥിയായി പ്രഖാപിച്ച് കൊണ്ടുള്ള വാർത്ത പുറത്ത് വന്നത്. തുഷാർ വെള്ളാപ്പള്ളിയാണ് (Tushar Vellapally) തമ്പി മേട്ടുതറയെ കുട്ടനാട്ടിലെ ബിഡിജെഎസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. 


ALSO READ: Kerala Assembly Election 2021: ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കും


ആലപ്പുഴ ജില്ലയിൽ ഇടത് പക്ഷത്ത് (LDF) നിന്ന് രാജി വെച്ച മൂന്നാമത്തെയാളാണ് ഇപ്പോൾ എൻഡിഎയുടെ സ്ഥാനാർഥിയായി എത്തുന്നത്. ഇതിന് മുമ്പ് മാവേലിക്കരയിൽ ബിജെപിയുടെ അപ്രതീക്ഷിത സ്ഥാനാ‍‍ർഥിയായി മുൻ സിപിഎം ലോക്കൽ കമ്മിറ്റി അം​ഗവും ഡിവൈഎഫ്ഐയുടെ മുൻ ജില്ല കമ്മിറ്റി അം​ഗവുമായ കെ സഞ്ജുവിനെ പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ മുൻ സിപിഎം നേതാവായിരുന്ന പിഎസ് ജ്യോതിസിനെ ചേർത്തലയിൽ ബിഡിജെഎസ് സ്ഥാനാർഥിയാക്കി.


ALSO READ: Kerala Assembly Election 2021: തവനൂരിൽ ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിൽ തന്നെ മത്സരിക്കും,വിവാദങ്ങൾക്കൊടുവിൽ തീരുമാനത്തിൽ വ്യക്തത


നേരത്തെ ഇടുക്കിയിൽ നിന്നുള്ള എസ് സി പ്രവർത്തകനെ മാവേലിക്കരയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചിരിന്നത് എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള സഞ്ജുവിന്റെ ബിജെപി (BJP) സ്ഥാനാ‍ർഥി പ്രഖ്യാപനം വരികെയായിരുന്നു. മാവേലിക്കരയുടെ എൽഡിഎഫ് സ്ഥാനാ‍ർഥിയായ എം എസ് അരുൺകുമാറിന്റെ കൂടെ ഡിവൈഎഫ്ഐ ജില്ല കമ്മറ്റിയം​ഗമായി പ്രവർത്തിക്കുകയായിരുന്നു സഞ്ജു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.