Kerala Assembly Elections 2021: നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.  ഇത്തവണ താൻ പ്രചാരണ ചുമതമതല ഏറ്റെടുക്കാമെന്ന് കേന്ദ്രനേതൃത്വത്തെ സുരേന്ദ്രൻ അറിയിച്ചിട്ടുണ്ട്.  ഇക്കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്രമന്ത്രി വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി, പികെ കൃഷ്ണദാസ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കാനിറങ്ങുന്ന പശ്ചാത്തലത്തിൽ താൻ തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുക്കാമെന്നാണ് സുരേന്ദ്രന്റെ (K Surendran) വിശദീകരണം. ഇക്കാര്യം സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 


Also Read: Assembly Elections: അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും


മത്സരിക്കുമെങ്കിൽ മഞ്ചേശ്വരത്തോ കോന്നിയിലോ ആയിരിക്കും സുരേന്ദ്രന്‍ സ്ഥാനാർത്ഥിയാകുന്നത്. സുരേന്ദ്രന്റെ പേര് രണ്ടിടത്തും ഇക്കുറിയും ഉയര്‍ന്നിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് (Thiruvananthapuram) മികച്ച പ്രകടനം കാഴ്ചവെക്കണമെന്നതാണ് ഇത്തവണത്തെ  ബിജെപിയുടെ ലക്ഷ്യം. അതിന്റെ ഭാഗമായി സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ തിരുവനന്തപുരത്തേക്ക് പരിഗണിക്കുന്നുവെന്നും സുരേന്ദ്രനെ വര്‍ക്കല സീറ്റില്‍ മത്സരിപ്പിക്കാൻ ആലോചനയുണ്ട് എന്ന രീതിയിലും റിപ്പോർട്ടുകൾ ഉണ്ട്. 


സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച അന്തിമ ചര്‍ച്ചകളിലേക്ക് കടക്കാനിരിക്കെയാണ് ഇത്തവണ താൻ മത്സരത്തിനിറങ്ങാനില്ലെന്ന കാര്യം സുരേന്ദ്രന്‍ അറിയിച്ചിരിക്കുന്നത്. സുരേന്ദ്രനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാമെന്നതാണ് പാര്‍ട്ടിയുടെ (BJP) ആലോചന. അത് സ്ഥാനാർത്ഥിയായിട്ടാണോ അതോ പ്രചാരകനായിട്ടാണോയെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും. 


Also Read: ഒരാഴ്ചയായി ആ വാക്കിന്റെ അര്‍ത്ഥം തേടി ഗൂഗിള്‍ അരിച്ചു പെറുക്കി മലയാളികള്‍, കാരണം The Great Indian Kitchen..!


ഇതിനിടയിൽ തലസ്ഥാനത്തെ മണ്ഡലങ്ങളില്‍ ആറോളം നേതാക്കള്‍ പ്രചരണം ആരംഭിച്ചു കഴിഞ്ഞുവെന്നും റിപ്പോർട്ട് ഉണ്ട്. കുമ്മനം രാജശേഖരന്‍ (Kummanam Rajashekharan) നേമത്തും പികെ കൃഷ്ണദാസ് കാട്ടാക്കടയിലും വി മുരളീധരന്‍ കഴക്കൂട്ടത്തും വിവി രാജേഷ് വട്ടിയൂര്‍ക്കാവിലും സംസ്ഥാന സമിതി അംഗം സുധീര്‍ ആറ്റിങ്ങലിലും പ്രചരണം ആരംഭിച്ചു കഴിഞ്ഞു.


തദ്ദേശ തിരഞ്ഞെടുപ്പില്‍ (Local Body Elections 2020) തിരുവനന്തപുരം കോര്‍പറേഷനിലും തൃശൂര്‍ കോര്‍പറേഷനിലും ബിജെപി യ്ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു.  തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണം പിടിക്കുമെന്ന് പോലും തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുന്‍പ് ബിജെപി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്നു.  ഇതെല്ലാം മനസിൽ കണ്ടുകൊണ്ടായിരിക്കും ഇത്തവണ ബിജെപി അങ്കത്തിന് ഇറങ്ങുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.