ഒരാഴ്ചയായി ആ വാക്കിന്റെ അര്‍ത്ഥം തേടി ഗൂഗിള്‍ അരിച്ചു പെറുക്കി മലയാളികള്‍, കാരണം The Great Indian Kitchen..!

ചിത്രത്തിന്റെ പ്രമേയവും അവതരണവും അഭിനേതാക്കളുടെ പ്രകടനങ്ങളുമെല്ലാം അതിന് കാരണമായിട്ടുണ്ട്.   

Written by - Ajitha Kumari | Last Updated : Jan 20, 2021, 06:27 PM IST
  • സിനിമയില്‍ നായികാ കഥാപാത്രമായ നിമിഷ സജയന്‍ പറഞ്ഞ ഒരു വാക്കിന്റെ അര്‍ത്ഥം തേടിയാണ് മലയാളികൾ ഇറങ്ങിയിരിയ്ക്കുന്നത്.
  • ജിയോ ബേബി സംവിധാനം ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന സിനിമ ഇറങ്ങിയ അന്നുമുതൽ വലിയ ചർച്ചയാണ്.
  • ചിത്രത്തിന്റെ പ്രമേയവും അവതരണവും അഭിനേതാക്കളുടെ പ്രകടനങ്ങളുമെല്ലാം അതിന് കാരണമായിട്ടുണ്ട്.
ഒരാഴ്ചയായി ആ വാക്കിന്റെ അര്‍ത്ഥം തേടി ഗൂഗിള്‍ അരിച്ചു പെറുക്കി മലയാളികള്‍, കാരണം The Great Indian Kitchen..!

ജിയോ ബേബി സംവിധാനം ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന സിനിമ ഇറങ്ങിയ അന്നുമുതൽ വലിയ ചർച്ചയാണ്.  ചിത്രത്തിന്റെ പ്രമേയവും അവതരണവും അഭിനേതാക്കളുടെ പ്രകടനങ്ങളുമെല്ലാം അതിന് കാരണമായിട്ടുണ്ട്. എന്തായാലും സിനിമ ഇറങ്ങിയത് മുതൽ സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ് എന്ന് സംശയമില്ലാതെ തന്നെ പറയാം

സിനിമയില്‍ നായികാ കഥാപാത്രമായ നിമിഷ സജയന്‍ പറഞ്ഞ ഒരു വാക്കിന്റെ അര്‍ത്ഥം തേടിയാണ് മലയാളികൾ ഇറങ്ങിയിരിയ്ക്കുന്നത്.  സിനിമയില്‍ ഒരു രംഗത്ത് നിമിഷ സജയന്‍ (NImisha Sajayan) പറയുന്ന വാക്കായ 'ഫോര്‍പ്ലേ' എന്ന വാക്കിന്റെ അര്‍ത്ഥമാണ് ആളുകൾ ഗൂഗിളില്‍ (Google) തേടുന്നത്.  ഇതോടെ ഈ വാക്ക് ഗൂഗിളിൽ ട്രെൻഡിങ്ങ് ലിസ്റ്റിൽ വന്നിരിക്കുകയാണ്.  വാക്കുകളും അഭിനയവും എല്ലാകൊണ്ടും ചിത്രം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. 

Also Read: VJ Chithra Suicide Case: നടിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ ഓഡിയോ പുറത്ത്

ഫോര്‍പ്ലേയെ കുറിച്ചുള്ള സിനിമയിലെ സംഭാഷണം മാണ് ഈ സെർച്ചുകൾക്ക് പിന്നിൽ.  സിനിമയിലെ ആ വാക്ക് എന്താണെന്ന് അറിയാനാണ് മലയാളികൾ ഗൂഗിളിൽ സെർച്ച് (Google Search) ചെയ്തത്.  എന്തും സംശയം തീർക്കാൻ നാമെല്ലാവരും എത്തുന്നത് ഗൂഗിൾ ബാബയുടെ അടുത്താണല്ലോ.  ഗൂഗിൾ സെർച്ചിന്റെ കണക്കുനുസരിച്ച് കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിൽ ഫോർപ്ലേ സേർച്ച് ചെയ്യുന്നതിൽ മുന്നിൽ മലയാളികളാണ് എന്നാണ്. 

മാത്രമല്ല മലയാളത്തിൽ ഇതിന് എന്താണ് എന്നും സെർച്ച് ചെയ്യുന്നവരുണ്ട്.  ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ (The Great Indian Kitchen) ജനുവരി പതിനഞ്ചിന് ആയിരുന്നു ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തത്.  സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu), നിമിഷ സജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

More Stories

Trending News