Kerala Assembly Session: നിയമസഭാ സമ്മേളനം രണ്ടാം ദിനം: വിഴിഞ്ഞം സമരത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നേക്കും
Kerala Assembly Session: ഗവർണ്ണറെ ചാൻസലർ സ്ഥാനത്തുനിന്നും മാറ്റാനുഉള്ള ബിൽ സഭയിൽ നാളെ അവതരിപ്പിക്കും. സമവായ ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കുകയാണ് പ്രതിപക്ഷ നീക്കം.
തിരുവനന്തപുരം: Kerala Assembly Session: നിയമ സഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വിഴിഞ്ഞം സമരത്തിൽ അടിയന്തിര പ്രമേയം കൊണ്ട് വരാനാണ് പ്രതിപക്ഷ നീക്കം. കഴിഞ്ഞ ദിവസം നടന്ന സമവായ ചർച്ച ഫലം കാണാത്ത സാഹചര്യത്തിൽ സർക്കാരിനെ സമ്മർദ്ദത്തിൽ ആക്കുകയാണ് പ്രതിപക്ഷത്തിന്റെ പ്രധാന നീക്കം. ഗവർണ്ണറെ ചാൻസലർ സ്ഥാനത്തു നിന്നും മാറ്റാനുള്ള ബിൽ നാളെ സഭയിൽ അവതരിപ്പിക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ശേഷം ബിൽ ഈ ആഴ്ച്ച തന്നെ പാസ്സാക്കാനാണ് ശ്രമം.
ലീഗ് ഗവർണ്ണറെ പിന്തുണക്കാനില്ലെങ്കിലും ബില്ലിനെ എതിർക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം വിഴിഞ്ഞത്ത് സമവായത്തിനായി തിരക്കിട്ട ശ്രമങ്ങളാണ് നടന്നത്. സർക്കാരും മധ്യസ്ഥൻറെ റോളിലുള്ള കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവയും സമരസമിതിയും പലതട്ടിൽ ആശയവിനിമയം നടത്തിയിരുന്നു ശേഷം വൈകുന്നേരം മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും യോഗം ചേർന്ന ശേഷം സമരസമിതിയുമായി ചർച്ച നടത്താനായിരുന്നു ധാരണയെങ്കിലും അനുരഞ്ജന ചർച്ചകളിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളിൽ ഇനിയും വ്യക്തത വരാത്തതിനാൽ സമരസമിതി-സർക്കാർ ചർച്ച നടന്നില്ല.
Also Read: Viral Video: കളി ഹിപ്പോപൊട്ടാമസിനോട്.. സിംഹത്തിന് കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ
മാത്രമല്ല തീരശോഷണം പഠിക്കാനുള്ള വിദഗ്ധസമിതിയിൽ സമരസമിതി നിർദ്ദേശിക്കുന്ന പ്രതിനിധിയെ വെക്കണമെന്ന ആവശ്യത്തിൽ സർക്കാർ വഴങ്ങിയില്ല. തീരത്തുനിന്നും മാറിതാമസിക്കുന്നവർക്കുള്ള വീട്ടുവാടക 5500 ൽ നിന്നും 8000 ആക്കാമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നുവെങ്കിലും ഈ തുക അദാനി ഗ്രൂപ്പിൻറെ സിഎസ്ആർ ഫണ്ടിൽ നിന്നും നൽകാനായിരുന്നു നീക്കം. ഇതിനെ സമരസമിതി എതിർക്കുകയായിരുന്നു. മറ്റൊരു നിർദ്ദേശം സർക്കാർ നൽകുന്ന ഉറപ്പുകൾ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കാമെന്നാണ്. ഇതിൽ സർക്കാറിൻരെയും സമരസമിതിയുടേയും പ്രതിനിധികൾ ഉണ്ടാകും. മറ്റ് ആവശ്യങ്ങൾ അംഗീകരിച്ചാൽ തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന ആവശ്യത്തിൽ നിന്നുംവരെ പിന്നോട്ട് പോകാൻ തയ്യാറാണെന്ന സൂചനയും സമരസമിതി നൽകുന്നുണ്ട്. ഇതിനിടയിൽ വീണ്ടും ഒരു അനുരജ്ഞന നീക്കം നടത്തി വൈകീട്ടോടെ മന്ത്രിസഭാ ഉപസമിതി സമരക്കാരുമായി ചർച്ച നടത്താനാണ് ശ്രമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...