Sreeramakrishnan നെ Speaker സ്ഥാനത്ത് നിന്ന് മാറ്റാനുള്ള പ്രമേയം ഇന്ന് നിയമസഭയിൽ
പി.ശ്രീരാമകൃഷ്ണനെ സ്ഥാനത്ത് നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രമേയം ഇന്ന നിയമസഭയിൽ. പ്രമേയം ചർച്ചയ്ക്കെടുക്കുമെന്ന് നിയമസഭ കൂടുന്നതിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചിട്ടുണ്ടായിരുന്നു
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലും ഡോളർക്കടത്ത് കേസിലും ആരോപണ വിധേയനായ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ സ്ഥാനത്ത് നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രമേയം ഇന്ന നിയമസഭയിൽ. യുഡിഎഫിനായി മുസ്ലീം ലീഗ് എംഎൽഎ എം.ഉമ്മറാണ് പ്രമേയം അവതരിപ്പിക്കുന്നത്. സ്പീക്കർക്കെതിരായുള്ള പ്രമേയം ചർച്ചയ്ക്കെടുക്കുമെന്ന് നിയമസഭ കൂടുന്നതിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചിട്ടുണ്ടായിരുന്നു.
സ്പീക്കർക്കെതിരയുള്ള പ്രമേയ ചർച്ചയ്ക്ക് ഡെപ്യൂട്ടി സ്പീക്കർ വി ശശിയാകും സഭയെ നിയന്ത്രിക്കുക. ശ്രീരാമകൃഷ്ണൻ (P Sreeramakrishnan) ഡെപ്യൂട്ടി സ്പീക്കറുടെ സ്ഥാനത്തേക്ക് മാറുകയും ചെയ്യും. ഉച്ചയ്ക്ക് സഭ പിരുയുന്നതിന് മുമ്പ് രണ്ട് മണിക്കൂറായിരുക്കും പ്രമേയ ചർച്ച നടക്കുക. പ്രമേയത്തിനായി ശ്യൂനിവേളയിൽ അവതരണ അനുമതി തേടും.
ALSO READ: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി
ഡോളർക്കടത്ത് കേസിലും സ്വർണക്കടത്ത് കേസിലും (Gold Smuggling Case) അരോപണം നേരിടുന്ന സ്പീക്കർ ശ്രീരാമകൃഷ്ണന് സ്പീക്കർ സ്ഥാനത്ത് തുടരാൻ ധാർമിക അവകാശമില്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി പ്രതിപക്ഷം ആരോപിച്ചു കൊണ്ടുരുന്നത്. ഇതിലൂന്നിയായിരിക്കാം ഉമ്മറിന്റെ പ്രമേയ അവതരണം. ഡോളർക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
എന്നാൽ തെറ്റ് ചെയ്യാത്തതിനാൽ ആശങ്ക ഇല്ല എല്ലാം അന്വേഷണങ്ങൾക്ക് സഹകരണം നൽകുമെന്നും സ്പീക്കർ നേരത്തെ അറിയിച്ചിരുന്നു. ഇത് തന്നെയായിരിക്കും സ്പീക്കർ സഭയ്ക്ക് നൽകുന്ന മറുപടി നൽകുക. നിയമസഭ (Kerala Assembly) ചരിത്രത്തിൽ രണ്ട് സ്പീക്കർമാർക്കെതിരെയാണ് ഇതുവരെ പ്രമേയം ചർച്ചയ്ക്കായി വന്നിട്ടുള്ളത്. 1982ൽ എ.സി ജോസിനും 2004ൽ വക്കം പുരുഷോത്തമനുമെതിരെയാണ് പ്രമേയങ്ങൾ വന്നിട്ടുള്ളത്. രണ്ട് തവണയും പ്രമേയങ്ങൾ വോട്ടിനിട്ട് തള്ളുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...