കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സ്ഥിരീകരിച്ച പക്ഷിപ്പനിയെ തുടര്‍ന്ന് നശിപ്പിക്കുന്ന പക്ഷികളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം!


COMMERCIAL BREAK
SCROLL TO CONTINUE READING

പക്ഷികളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രാതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ശ്രീറാം സാംബശിവ റാവുവിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.


കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തുര്‍, വേങ്ങേരിയില്‍ എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രാതിരോധ പ്രവര്‍ത്തനമെന്ന നിലയില്‍ സമീപ പ്രദേശങ്ങളിലെ വളര്‍ത്തുപക്ഷികളെ നശിപ്പിക്കേണ്ടി വരുമെന്ന് വനം-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ രാജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


Also Read: പക്ഷിപ്പനി: ആശങ്ക വേണ്ട, വളര്‍ത്തു പക്ഷികളെ നശിപ്പിക്കും!


നിലവിലിത് വരെ പനി മനുഷ്യരിലേക്ക് പടര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തുര്‍, വേങ്ങേരിയില്‍ എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.


ഇവിടെയുള്ള എല്ലാ കോഴികളെയും ഉടന്‍ നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം പടരുന്ന സാഹചര്യമില്ലെന്നും നിയന്ത്രണവിധേയമാണെന്നുമാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ.


വേങ്ങേരിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച വീട്ടിലും വെസ്റ്റ് കൊടിയത്തൂര്‍ പരിസരത്തിന്‍റെയും ഒരു കിലോമീറ്റര്‍ ചുറ്റളവ് നിരീക്ഷണത്തിലാണ്. ഇതേ തുടര്‍ന്ന്‍ സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.


Also Read: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; അടിയന്തിര യോഗം ആരംഭിച്ചു


സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്നും രോഗം നിയന്ത്രണ വിധേയമാണെന്നും മൃഗസംരക്ഷണ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. 2016ല്‍ കുട്ടനാട്ടിലാണ് ഇതിന് മുന്‍പ് താറാവുകളിലൂടെ പക്ഷിപ്പനി സ്ഥിരീകരിച്ചത്.


പക്ഷിപ്പനിയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയും വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്‍റെ പ്രത്യേക സംഘം കോഴിക്കോട് എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 2020പകര്‍ച്ച വ്യാധികളുടെ വര്‍ഷമാണെന്ന് പറഞ്ഞ മന്ത്രി കൂടുതല്‍ കരുതല്‍ വേണമെന്നും മുന്നറിയിപ്പ് നല്‍കി.