സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; അടിയന്തിര യോഗം ആരംഭിച്ചു

കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തുര്‍, വേങ്ങേരിയില്‍ എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.  

Last Updated : Mar 7, 2020, 12:34 PM IST
  • ഇതുവരെ മനുഷ്യരിലേക്ക് പടര്‍ന്നിട്ടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി കളക്ടറേറ്റിലേക്ക് ഇരുപതിലധികം ഗുഡ്സ് വാഹനങ്ങള്‍ വിളിച്ചു വരുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; അടിയന്തിര യോഗം ആരംഭിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തുര്‍, വേങ്ങേരിയില്‍ എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇതേ തുടര്‍ന്ന്‍ സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്നും രോഗം നിയന്ത്രണ വിധേയമാണെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കളക്ടറേറ്റില്‍ വിദഗ്ധ സംഘം അടിയന്തിര യോഗം ആരംഭിച്ചു. വേങ്ങേരിയില്‍ പക്ഷി പനി സ്ഥിരീകരിച്ച വീട്ടിലും വെസ്റ്റ് കൊടിയത്തൂര്‍ പരിസരത്തിന്‍റെയും ഒരു കിലോമീറ്റര്‍ ചുറ്റളവ് നിരീക്ഷണത്തിലാണ്.

ഇതുവരെ മനുഷ്യരിലേക്ക് പടര്‍ന്നിട്ടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  തുടര്‍ നടപടികള്‍ക്കായി കളക്ടറേറ്റിലേക്ക് ഇരുപതിലധികം ഗുഡ്സ് വാഹനങ്ങള്‍ വിളിച്ചു വരുത്തിയിട്ടുണ്ട്. ഇത് കോഴിയെ നീക്കം ചെയ്യാനാണ് എന്നാണ് സൂചന.

ഇനി എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമെടുക്കും. ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പൊലീസ് വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 

Trending News