പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് കോൺഗ്രസ് വിമത സ്ഥാനാർഥി എകെ ഷാനിബ് മത്സരത്തിൽ നിന്ന് പിന്മാറി. സിപിഎം സ്ഥാനാർത്ഥി പി. സരിനുമായി കൂടികാഴ്ച നടത്തിയതിന് ശേഷം ഇരുവരും ഒരുമിച്ചാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ പി. സരിൻ മാധ്യമങ്ങൾക്ക് മുന്നിൽ എകെ ഷാനിബ് മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് അഭ്യർഥിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മത്സരിക്കുമെന്നായിരുന്നു ഷാനിബിന്റെ മടുപടിയെങ്കിലും കൂടികാഴ്ചയ്ക്ക് ശേഷം മത്സരത്തിൽ നിന്ന് പിന്മാറുന്നതായി അദ്ദേഹം അറിയിച്ചു. ബിജെപിയേയും വിഡി സതീശന്റെ നയങ്ങളേയും ഒരുപോലെ പരാജയപ്പെടുത്തണം. അതിനായാണ് താൻ മത്സരത്തിൽ നിന്ന് പിന്മാറുന്നതെന്ന് ഷാനിബ് പറഞ്ഞു. പിന്മാറാൻ ആവശ്യപ്പെട്ടതിന് പിന്നിലെ കാരണങ്ങൾ എന്താണെന്ന് വിശദീകരിക്കാനായാണ് കൂടികാഴ്ചയ്ക്ക് ആവശ്യപ്പെട്ടതെന്ന് പി. സരിൻ പറഞ്ഞു.


ALSO READ: നിലനിർത്താൻ സിപിഎം, പിടിച്ചെടുക്കാൻ കോൺ​ഗ്രസ്, വോട്ട് വിഹിതം കൂട്ടാൻ ബിജെപി; പൊടിപാറി ചേലക്കരയിലെ പ്രചരണം


വിലപേശൽ രാഷ്ട്രീയത്തിന്റെ ഭാഗമായി യുഡിഎഫും ഭിന്നിപ്പ് രാഷ്ട്രീയത്തിന്റെ പേരിൽ ബിജെപിയും നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഇടയിൽ ഷാനിബെന്ന വ്യക്തിയെ കേന്ദ്രീകരിച്ച് മതേതരവോട്ടുകൾക്കും ജനാധിപത്യ വോട്ടുകൾക്കും ഏതെങ്കിലും തരത്തിലുള്ള നഷ്ടം സംഭവിച്ചാൽ അത് ജനാധിപത്യത്തെയാണ് ദുർബലപ്പെടുത്തുകയെന്ന് ഷാനിബിനോട് സംസാരിച്ചതായി സരിൻ പറഞ്ഞു. ഷാനിബ് അത് പൂർണമായി ഉൾക്കൊണ്ടുവെന്ന് മനസിലാക്കുന്നുവെന്നും പി സരിൻ പറഞ്ഞു.


സരിൻ മാധ്യമങ്ങളിലൂടെയാണ് പിന്മാറണമെന്ന കാര്യം പറഞ്ഞത്. നേരിട്ട് വിളിക്കുകയോ പറയുകയോ ചെയ്തില്ല. അതിനാൽ വിഷയത്തിൽ എനിക്ക് തീരുമാനം പറയാൻ സാധിക്കുമായിരുന്നില്ല. അതിനുശേഷം നിരവധിയാളുകൾ വിളിച്ചു നമ്മുടെ മതേതരവോട്ടുകൾ ഭിന്നിപ്പരുതെന്ന ആശങ്ക പങ്കുവച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മത്സരത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്ന് ഷാനിബ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.