Sri Krishna Jayanthi: ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി
Sri Krishna Jayanthi: സംസ്ഥാനത്ത് ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുകയാണ്. കൊറോണ മഹാമാരിയ്ക്ക് ശേഷം ആഘോഷിക്കുന്ന ആദ്യത്തെ ശ്രീകൃഷ്ണ ജയന്തിയാണ് ഇതെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുമ്പോൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും രംഗത്തുണ്ട്.
തിരുവനന്തപുരം: Sri Krishna Jayanthi: സംസ്ഥാനത്ത് ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുകയാണ്. കൊറോണ മഹാമാരിയ്ക്ക് ശേഷം ആഘോഷിക്കുന്ന ആദ്യത്തെ ശ്രീകൃഷ്ണ ജയന്തിയാണ് ഇതെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുമ്പോൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും രംഗത്തുണ്ട്.
'അധർമ്മങ്ങൾക്കെതിരായ ധർമ്മ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണസങ്കൽപ്പത്തെ കാണുന്നത്. കരുണയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണത്. ഈ ശ്രീകൃഷ്ണ ജയന്തി നാൾ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ.
എല്ലാവിധ അധർമങ്ങൾക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ. എല്ലാവർക്കും ആശംസകൾ' എന്നായിരുന്നു മുഖ്യമന്ത്രി ഫേയ്സ്ബുക് പേജിലൂടെ കുറിച്ചത്.
Also Read: ഇന്ന് ശ്രീകൃഷ്ണ ജയന്തി; പതിനായിരത്തിലേറെ കേന്ദ്രങ്ങളിൽ ശോഭായാത്ര നടക്കും
Also Read: വേലിക്കെട്ടിനുള്ളിൽ വീണ ഷൂ തിരികെ നൽകി ആന..! വീഡിയോ വൈറൽ
ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പതിനായിരത്തിലേറെ കേന്ദ്രങ്ങളിൽ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായുള്ള ശോഭാ യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗുരുവായൂർ അടക്കമുള്ള പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെല്ലാം ഇന്ന് പ്രത്യേക ചടങ്ങുകൾ നടക്കും. കുട്ടികൾക്കായി വിവിധ സംഘടനകൾ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചശേഷമുള്ള ആദ്യ ശ്രീ കൃഷ്ണ ജയന്തി എന്ന പ്രത്യേകതയും ഇതിനുണ്ട്. അതുകൊണ്ടുതന്നെ ആഘോഷങ്ങൾ വിപുലമാക്കിയിട്ടുണ്ട്. ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്രയിൽ തൃശൂർ ജില്ലയിൽ 20,000ഓളം കൃഷ്ണവേഷക്കാർ ഇന്നിറങ്ങും.
Also Read: ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർ വരെയധികം സൂക്ഷിക്കുക!
തൃശൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, ഗുരുവായൂർ സമിതികളുടെ നേതൃത്വത്തിൽ ഇന്ന് 900 ശോഭായാത്രകൾ നടത്തുമെന്നാണ് റിപ്പോർട്ട്. ശോഭായാത്ര വൈകീട്ട് 3.30ന് ആരംഭിക്കും. തൃശൂരിനും ഗുരുവായൂരിനും പുറമെ ചാലക്കുടി, അന്നമനട, കൊടകര, വരന്തരപ്പിള്ളി, മണ്ണുത്തി, കൊടുങ്ങല്ലൂർ, പെരിഞ്ഞനം, പുന്നയൂർക്കുളം, തൃപ്രയാർ, കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര എന്നിവിടങ്ങളിലാണ് ശോഭായാത്രകൾ ഒരുക്കിയിരിക്കുന്നത്. തൃശൂർ നഗരത്തിൽ 22 സ്ഥലങ്ങളിൽനിന്നുള്ള യാത്രകൾ പാറമേക്കാവിന് മുന്നിൽ സംഗമിച്ച് നഗരം ചുറ്റി വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ സമാപിക്കുമെന്നാണ് റിപ്പോർട്ട്. ഇതിൽ 3000 കൃഷ്ണവേഷക്കാർ പങ്കെടുക്കും. ബാലഗോകുലം സംസ്ഥാന ഭഗിനി പ്രമുഖ ആർ. സുധാകുമാരി പങ്കെടുക്കും. ഇതിനിടയിൽ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയും ഇന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...