Sreekrishna Jayanthi observes in Kerala today: ഇന്ന് ശ്രീകൃഷ്ണ ജയന്തി; പതിനായിരത്തിലേറെ കേന്ദ്രങ്ങളിൽ ശോഭായാത്ര നടക്കും

Janmashtami 2022: തൃശൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, ഗുരുവായൂർ സമിതികളുടെ നേതൃത്വത്തിൽ ഇന്ന് 900 ശോഭായാത്രകൾ നടത്തുമെന്നാണ് റിപ്പോർട്ട്. ശോഭായാത്ര വൈകീട്ട്​ 3.30ന്​ ആരംഭിക്കും. തൃശൂരിനും ഗുരുവായൂരിനും പുറമെ ചാലക്കുടി, അന്നമനട, കൊടകര, വരന്തരപ്പിള്ളി, മണ്ണുത്തി, കൊടുങ്ങല്ലൂർ, പെരിഞ്ഞനം, പുന്നയൂർക്കുളം, തൃപ്രയാർ, കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര എന്നിവിടങ്ങളിലാണ് ശോഭായാത്രകൾ ഒരുക്കിയിരിക്കുന്നത്​. 

Written by - Zee Malayalam News Desk | Last Updated : Aug 18, 2022, 07:03 AM IST
  • ഇന്ന് ശ്രീകൃഷ്ണ ജയന്തി
  • ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പതിനായിരത്തിലേറെ കേന്ദ്രങ്ങളിൽ ശോഭാ യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്
Sreekrishna Jayanthi observes in Kerala today: ഇന്ന് ശ്രീകൃഷ്ണ ജയന്തി; പതിനായിരത്തിലേറെ കേന്ദ്രങ്ങളിൽ ശോഭായാത്ര നടക്കും

തിരുവനന്തപുരം: Janmashtami 2022: സംസ്ഥാനത്ത് ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും. ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പതിനായിരത്തിലേറെ കേന്ദ്രങ്ങളിൽ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായുള്ള ശോഭാ യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗുരുവായൂർ അടക്കമുള്ള പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെല്ലാം ഇന്ന് പ്രത്യേക ചടങ്ങുകൾ നടക്കും. കുട്ടികൾക്കായി വിവിധ സംഘടനകൾ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചശേഷമുള്ള ആദ്യ ശ്രീ കൃഷ്ണ ജയന്തി എന്ന പ്രത്യേകതയും ഇതിനുണ്ട്.  അതുകൊണ്ടുതന്നെ ആഘോഷങ്ങൾ വിപുലമാക്കിയിട്ടുണ്ട്. ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്രയിൽ തൃശൂർ ജില്ലയിൽ 20,000ഓളം കൃഷ്ണവേഷക്കാർ ഇന്നിറങ്ങും. 

Also Read: ഷാജഹാൻ വധം: 4 പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

 

തൃശൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, ഗുരുവായൂർ സമിതികളുടെ നേതൃത്വത്തിൽ ഇന്ന് 900 ശോഭായാത്രകൾ നടത്തുമെന്നാണ് റിപ്പോർട്ട്. ശോഭായാത്ര വൈകീട്ട്​ 3.30ന്​ ആരംഭിക്കും. തൃശൂരിനും ഗുരുവായൂരിനും പുറമെ ചാലക്കുടി, അന്നമനട, കൊടകര, വരന്തരപ്പിള്ളി, മണ്ണുത്തി, കൊടുങ്ങല്ലൂർ, പെരിഞ്ഞനം, പുന്നയൂർക്കുളം, തൃപ്രയാർ, കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര എന്നിവിടങ്ങളിലാണ് ശോഭായാത്രകൾ ഒരുക്കിയിരിക്കുന്നത്​. ഇത്തവണത്തെ സന്ദേശം 
'സ്വതം വീണ്ടെടുക്കാം സ്വധ്വർമാചരണത്തിലൂടെ' എന്നതാണ്. ശോഭായാത്രയിൽ പ്ലോട്ട്​, ഗോപികാനൃത്തം, ഉറിയടി എന്നിവ ഉണ്ടാകും.

Also Read: Viral Video: ഒന്ന് തൊട്ടതേയുള്ളൂ... വരനെ പഞ്ഞിക്കിട്ട് വധു..! വീഡിയോ വൈറൽ

തൃശൂർ നഗരത്തിൽ 22 സ്ഥലങ്ങളിൽനിന്നുള്ള യാത്രകൾ പാറമേക്കാവിന്​ മുന്നിൽ സംഗമിച്ച്​ നഗരം ചുറ്റി വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ സമാപിക്കുമെന്നാണ് റിപ്പോർട്ട്. ഇതിൽ 3000 കൃഷ്ണവേഷക്കാർ പ​ങ്കെടുക്കും. ബാലഗോകുലം സംസ്ഥാന ഭഗിനി പ്രമുഖ ആർ. സുധാകുമാരി പ​ങ്കെടുക്കും. ഇതിനിടയിൽ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയും ഇന്നാണ്. രാവിലെ 11.30 ന് തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ കൊടിമരച്ചുവട്ടിൽ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യും. 401 പറ അരിയുടെ സദ്യയാണ് ഒരുക്കുന്നത്. അഷ്ടമി രോഹിണി വള്ളസദ്യയിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിന് ആളുകൾ എത്തിച്ചേരും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News