തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിനെതിരെ ഉയരുന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

സിപിഎം സെക്രറ്റേറിയറ്റില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉണ്ടായെന്ന മാധ്യമ റിപ്പോര്‍ട്ടുകളെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.


പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഇ മൊബിലിറ്റി കന്‍സള്‍ട്ടന്‍സി സ്ഥാനത്ത് നിന്ന് നീക്കിയതായി അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


അക്കാര്യം അന്വേഷിച്ചിട്ട്‌ പറയാം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


സര്‍ക്കാരിന്‍റെ പ്രതിച്ഛായക്ക് ഒരു കുഴപ്പവും ഇല്ലെന്നും പ്രതിച്ഛായ ഇടിക്കാന്‍ പറ്റുമോ എന്നാണ് ചിലര്‍ ശ്രമിക്കുന്നത്.


കുറച്ച് ദിവസം കഴിഞ്ഞ് നമുക്ക് കൂടിയോ കുറഞ്ഞോ എന്ന് നോക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ബോധ പൂര്‍വ്വമായി സംഘടിപ്പിച്ച 
പ്രചാരവേലയാണത് എന്ന് കൂട്ടിചേര്‍ത്തു.


ആകെ അട്ടിമറിഞ്ഞു പോകുമെന്ന് തെറ്റിദ്ധരിക്കണ്ട,തത്ക്കാലം ഒരു ആശ്വാസം തോന്നുന്നുണ്ടാകും, വല്ലാത്തൊരു പുകമറ സൃഷ്ടിക്കാന്‍
കഴിയുമോ എന്നാണ് നോക്കുന്നത്,അതിന് അല്‍പആയുസ് മാത്രമേയുള്ളൂ,സത്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും പുറത്ത് വരും.


അപ്പോള്‍ കെട്ടിചമച്ച എല്ലാ കാര്യങ്ങളും അതേപോലെയങ്ങ് പോകും,ഇതോടെ എല്ലാം തീരുകയില്ല,ബന്ധപെട്ടവരെല്ലാം കുടുങ്ങട്ടെ,


കഴിഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയാണോ ഇപ്പോള്‍ എന്നും മുഖ്യമന്ത്രി ചോദിച്ചു.


Also Read:കണ്ണൂര്‍ എയർപോർട്ടിലെ സ്വർണ്ണക്കള്ളക്കടത്തുകൾ എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി!


 


 


ഏതെങ്കിലും രണ്ട് സ്ത്രീകളുമായി താരതമ്യം ചെയ്യുന്നു.എന്തായിരുന്നു അതിന്‍റെ ഉദ്ധേശം,അറിഞ്ഞ് കൊണ്ട് പ്രതിഛായ ഇടിച്ച് താഴ്ത്താന്‍ 
ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.


എന്തെങ്കിലും തെറ്റ് ചെയ്തയാള്‍ക്ക് ഈ സര്‍ക്കാരില്‍ നിന്ന് സംരക്ഷണം കിട്ടുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.