തിരുവനന്തപുരം: ഗാബാ ടെസ്റ്റില്‍  മിന്നും വിജയം സ്വന്തമാക്കിയ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങളറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രമുഖ താരങ്ങളുടെ പരിക്കും വംശീയ അധിക്ഷേപവുമടക്കം നേരിട്ടാണ് ഇന്ത്യ വിജയക്കൊടി നാട്ടിയത്. ഇന്ത്യയുടെ പോരാട്ടവീര്യത്തിന്‍റെ  നേര്‍സാക്ഷ്യമാണ് ഈ വിജയമെന്ന്  മുഖ്യമന്ത്രി  പിണറായി വിജയന്‍  (Pinarayi Vijayan) ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
   
"ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങള്‍. ബ്രിസ്ബെനില്‍ ഓസ്ട്രേലിയയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച്‌ ബോര്‍ഡര്‍ - ഗവാസ്‌ക്കര്‍ ട്രോഫി ഇന്ത്യ 2-1 ന് നിലനിര്‍ത്തി. പ്രമുഖ താരങ്ങളുടെ പരിക്കും വംശീയഅധിക്ഷേപവുമടക്കം നേരിട്ടാണ് ഇന്ത്യ വിജയക്കൊടി നാട്ടിയത്. ഇന്ത്യയുടെ പോരാട്ടവീര്യത്തിന്‍റെ നേര്‍സാക്ഷ്യമാണ് ഈ വിജയം", മുഖ്യമന്ത്രി പിണറായി വിജയന്‍  ഫേസ് ബുക്ക് പേജില്‍ കുറിച്ചു. 



3 വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ അവരുടെ മണ്ണില്‍  കീഴടക്കിയിരിക്കുന്നത്.  ഗാബാ സ്റ്റേഡിയത്തില്‍  (Gabba stadium) നേടിയ വിജയത്തിലൂടെ 32 വര്‍ഷത്തെ ചരിത്രമാണ് ഇന്ത്യന്‍ ടീം  തിരുത്തി എഴുതിയത്.  ഇന്ത്യ -ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മല്‍സരത്തില്‍ മൂന്ന് വിക്കറ്റ് ജയവും പരമ്പരയും സ്വന്തമാക്കിയാണ് ബ്രിസ്ബണിലെ ഗാബയിലെ റെക്കോഡ് ഇന്ത്യ തിരുത്തിയത്. 


Also read: Ind vs Aus, Test Series: ട്വിസ്റ്റുകള്‍ക്കൊടുവില്‍ ഗംഭീര ക്ലൈമാക്സ്; ഓസീസിനെ തരിപ്പണമാക്കി ഇന്ത്യ


1988ന് ശേഷം ആദ്യമായിട്ടാണ് ഓസ്‌ട്രേലിയ ഗാബയില്‍ തോല്‍വി അറിയുന്നത് എന്നതും ഈ തിളക്കമാര്‍ന്ന വിജയത്തിന്‍റെ  മറ്റൊരു പ്രത്യേകതയാണ്.   ഈ റെക്കോര്‍ഡ് നായകന്‍   അജിങ്ക്യ  രഹാനെയുടെ (Ajinkya Rahane) പേരില്‍ എഴുതപ്പെടും. കൂടാതെ, പരിക്കും വംശീയ അധിക്ഷേപങ്ങളും വേദന നല്‍കിയ  അവസരങ്ങളില്‍ മികവ് കാട്ടിയ യുവതാരങ്ങള്‍ക്കും ചരിത്ര വിജയത്തിന്‍റെ  ക്രെഡിറ്റ് നല്‍കാം.


Also read: Ind vs Aus Test Series: ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ല്‍ അത്യധികം സ​ന്തോ​ഷി​ക്കു​ന്നു, ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച്‌ പ്രധാനമന്ത്രി


ഈ വിജയത്തോടെ  ICC ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ  ഒന്നാം സ്ഥാനത്തെത്തി.  ഓസ്ട്രേലിയയുമായുള്ള നാലാം ടെസ്റ്റിലെ തകര്‍പ്പന്‍ വിജയം ആണ് ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് ലഭിക്കാന്‍ കാരണം. ഗാബയില്‍ നേടിയ  ജയത്തോടെ ഇന്ത്യക്ക് ലഭിച്ചത് 30 പോയിന്‍റ്  ആണ്. ഇതോടെ ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തേക്ക് പതിച്ചു. ന്യൂസിലാന്‍ഡ് ആണ് രണ്ടാം സ്ഥാനത്ത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.