UDFന്റെ താക്കീതിന് പുല്ലുവില, Jose K Mani ഇടതുമുന്നണിയിലേയ്ക്ക്... പ്രഖ്യാപനം ഉടന്‍
കേരള കോണ്‍ഗ്രസ് എമ്മില്‍ (Kerala Congress M) മാസങ്ങളായി നടന്നുവരുന്ന ഗ്രൂപ്പ് വഴക്ക് അവസാന ഘട്ടത്തിലേയ്ക്ക്... UDF നല്‍കിയ താക്കീതിന് പുല്ലുവില നല്‍കി ജോസ് കെ മാണി ഇടതുമുന്നണിയിലേയ്ക്ക്...!!
Kottayam: കേരള കോണ്‍ഗ്രസ് എമ്മില്‍ (Kerala Congress M) മാസങ്ങളായി നടന്നുവരുന്ന ഗ്രൂപ്പ് വഴക്ക് അവസാന ഘട്ടത്തിലേയ്ക്ക്... UDF നല്‍കിയ താക്കീതിന് പുല്ലുവില നല്‍കി ജോസ് കെ മാണി ഇടതുമുന്നണിയിലേയ്ക്ക്...!!
കേരള കോണ്‍ഗ്രസ് എമ്മില്‍നിന്നും ഇടഞ്ഞ് ജോസ് കെ മാണി (Jose K Mani) വിഭാഗത്തിന്‍റെ ഇടതുമുന്നണി പ്രവേശനം വൈകില്ലെന്ന് സൂചന നല്‍കി നേതൃത്വം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി പ്രവേശനം യാഥാര്‍ഥ്യമാകുമെന്ന ഉറപ്പ് മുതിര്‍ന്ന നേതാക്കള്‍ അണികള്‍ക്കും നല്‍കിക്കഴിഞ്ഞു.
ഇടതുമുന്നണി പ്രവേശനത്തിന് സി.പി.എം (CPM) പച്ചക്കൊടി കാട്ടുകയും എതിര്‍പ്പുയര്‍ത്തിയിരുന്ന സി.പി.ഐ (CPI) നിലപാടില്‍ അയവുവരുത്തുകയും ചെയ്തതോടെയാണ് തുടര്‍നടപടിയിലേക്ക് ജോസ് വിഭാഗം നീങ്ങിയത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമുള്ള സീറ്റുകളുടെ പട്ടിക ജോസ് വിഭാഗം സി.പി.എം നേതൃത്വത്തിന് ഇതിനോടകം കൈമാറിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ത്രിതല പഞ്ചായത്ത് സമിതികളിലേയ്ക്കുള്ള സീറ്റുകളുടെ പട്ടികയാണ് നല്‍കിയത്. യുഡിഎഫിനൊപ്പം നിന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ച സീറ്റുകളും ജയസാധ്യതയുള്ള പുതിയ സീറ്റുകളും പട്ടികയിലുണ്ട്.
പാര്‍ട്ടിയുടെ വേരൂന്നിയ, സ്വാധീനം കൂടുതലുള്ള പ്രദേശങ്ങളായ കോട്ടയം, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടതു മുന്നണി അര്‍ഹമായ പരിഗണന നല്‍കുമെന്ന പ്രതീക്ഷയിലാണ് ജോസ് വിഭാഗം. ആദ്യഘട്ട ചര്‍ച്ചകളെല്ലാം ജില്ലതലത്തിലാണ് നടക്കുന്നത്.
അതേസമയം, സ്വര്‍ണക്കടത്ത് കേസ് വരുത്തിവച്ച ക്ഷണം മാറ്റാന്‍ മധ്യ കേരളത്തില ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം സഹായകമാവുമെന്നാണ് ഇടതുപക്ഷത്തിന്‍റെ കണക്കു കൂട്ടല്‍.
Also read: പാര്‍ട്ടിയുടെ പേരും രണ്ടില ചിഹ്നവും കിട്ടി, പിടികൊടുക്കാതെ "വിലപേശല്‍" തുടര്‍ന്ന് ജോസ് കെ മാണി..!!
അതേസമയം, ജോസ് കെ മാണിയെ യുഡിഎഫ് പൂർണമായും പുറന്തള്ളിയെന്നാണ് പുറത്തുവരുന്ന സൂചനകൾ. കുട്ടനാട് സീറ്റ് ജോസഫ് പക്ഷത്തിനാണ് യുഡിഎഫ് നൽകിയിരിക്കുന്നത് . നേരത്തെ മധ്യസ്ഥ ചർച്ചകൾക്ക് മുൻകൈ എടുത്ത മുസ്സീം ലീഗ് ഇനി ചർച്ചകൾക്കില്ലെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Also read: ജോസ് കെ മാണി വിഭാഗത്തിന്‍റെ സന്തോഷത്തിന് അല്പായുസ്!! രണ്ടില ചിഹ്‍നം അനുവദിച്ച ഉത്തരവിന് സ്റ്റേ
തദ്ദേശ തിരഞ്ഞെടുപ്പും മാസങ്ങള്‍ക്ക് ശേഷം നിയമസഭ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ ജോസ് കെ മണിയുടെ മുന്നണി പ്രവേശനം ഏറെ നിര്‍ണ്ണായകമാണ്....