ജോസ് കെ മാണി വിഭാഗത്തിന്‍റെ സന്തോഷത്തിന് അല്പായുസ്!! രണ്ടില ചിഹ്‍നം അനുവദിച്ച ഉത്തരവിന് സ്റ്റേ

ജോസ് കെ മണിയുടെ സന്തോഷങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും വീണ്ടും തിരിച്ചടി..!! 

Last Updated : Sep 11, 2020, 06:38 PM IST
  • ജോസ് കെ മണിയുടെ സന്തോഷങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും വീണ്ടും തിരിച്ചടി..!!
  • രണ്ടില ചിഹ്‍നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പു കമ്മീഷന്‍റെ നടപടിയ്ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ.
ജോസ് കെ മാണി വിഭാഗത്തിന്‍റെ സന്തോഷത്തിന് അല്പായുസ്!!  രണ്ടില ചിഹ്‍നം അനുവദിച്ച ഉത്തരവിന് സ്റ്റേ

കൊച്ചി: ജോസ് കെ മണിയുടെ സന്തോഷങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും വീണ്ടും തിരിച്ചടി..!! 

രണ്ടില ചിഹ്‍നം ജോസ്  കെ മാണി  വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പു കമ്മീഷന്‍റെ  നടപടിയ്ക്ക്    ഹൈക്കോടതിയുടെ സ്‌റ്റേ.  ജോസ് കെ മാണി വിഭാഗത്തിന് അനുകൂലമായുളള തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ  ഉത്തരവിനെതിരെ പി. ജെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഒരു മാസത്തേയ്ക്കാണ് സ്റ്റേ.

വസ്തുതകള്‍ പരിശോധിക്കാതെയാണ്  തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനത്തിലെത്തിയതെന്ന് ആരോപിച്ചാണ്  പി. ജെ ജോസഫ് ഹര്‍ജി നല്‍കിയത്.

കെ എം മാണിയുടെ മരണത്തെത്തുടര്‍ന്ന് യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരെന്ന തര്‍ക്കം നിലനില്‍ക്കെ കഴിഞ്ഞയാഴ്ചയാണ് രണ്ടില ചിഹ്നം ജോസ് കെ മാണി പക്ഷത്തിനു നല്‍കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചത്. കമ്മീഷണര്‍ അശോക് ലവാസയുടെ വിയോജനക്കുറിപ്പോടെയായിരുന്നു തീരുമാനം.

Also read: ജോസ് കെ മാണി ഏതു പക്ഷത്തേയ്ക്ക്? ഇന്നറിയാം....!!

ഒക്ടോബര്‍ ഒന്നിന് കേസ് വീണ്ടും കോടതി പരിഗണിക്കും. ഇരു വിഭാഗത്തിന്‍റെയും  വിശദമായ വാദം കോടതി കേട്ട ശേഷമേ  അന്തിമ തീരുമാനം ഉണ്ടാകൂ.

Also read: പാര്‍ട്ടിയുടെ പേരും രണ്ടില ചിഹ്നവും കിട്ടി, പിടികൊടുക്കാതെ "വിലപേശല്‍" തുടര്‍ന്ന് ജോസ് കെ മാണി..!!

നേ​ര​ത്തെ ജോ​സ് കെ. ​മാ​ണി​യെ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തി​ല്‍​നി​ന്നു ത​ട​യാ​ന്‍ കോ​ട​തി വി​ധി​യി​ലൂ​ടെ ജോ​സ​ഫി​നു ക​ഴി​ഞ്ഞി​രു​ന്നു. 

Trending News