തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗബാധയിൽ കുറവ് ഇല്ലാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന്. ഇക്കാര്യം ചർച്ച ചെയ്യാൻ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാരുമായി യോഗം ചേരും. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തെ നിലവിലെ കൊറോണ (Covid19) സാഹചര്യവും വിലയിരുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വടക്കൻ ജില്ലകളിൽ കൂടുതലുള്ള സാഹചര്യത്തിൽ പരിശോധനകൾ വർദ്ധിപ്പിക്കാനാണ് ഇന്നലെ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി (Pinarayi Vijayan) തീരുമാനിച്ചത്.   


Also Read: Covid Restrictions: വ്യാപാരികളുടെ പ്രതിഷേധം; ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരം


 


രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊറോണ കേസുകളിൽ നല്ലൊരു ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിൽ (Kerala) നിന്നാണ്.  അതുകൊണ്ടുതന്നെ ഈ നിയന്ത്രണങ്ങൾ ഇതേപടി തുടരാനാണ് സാധ്യത. സംസ്ഥാനത്തെ ടിപിആർ 10 ന് മുകളിലാണ്. ഈ സാഹചര്യത്തിൽ ഇളവുകൾ നൽകേണ്ട എന്നാണ് വിദഗ്ധരുടെ അഭിപ്രായം.


സംസ്ഥാനത്തെ കൊറോണ സാഹചര്യവും എന്തെല്ലാം ഇളവുകൾ നൽകണം എന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ നിയന്ത്രണങ്ങൾ നീട്ടാനാണ് തീരുമാനമെടുത്തത് എന്നാണ് റിപ്പോർട്ടുകൾ.


Also Read: സംസ്ഥാനത്ത് Lockdown നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരാൻ സാധ്യത; പരിശോധന വർധിപ്പിക്കാൻ തീരുമാനം


ഇനി എന്തെല്ലാം ഇളവുകൾ നൽകണമെന്ന കാര്യത്തിൽ ഇന്ന് വൈകുന്നേരത്തെ യോഗത്തിൽ തീരുമാനമെടുക്കും.  വൈകുന്നേരം 3:30 നാണ് യോഗം.  ശേഷം വൈകുന്നേരത്തെ വാർത്താസമ്മേളനത്തിൽ നിയന്ത്രണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി (Pinarayi Vijayan) തന്നെ വിശദീകരിക്കും.  


ഇന്നലത്തെ യോഗത്തിൽ നിയന്ത്രണങ്ങൾ തുടരണമെന്നാണ് ഒറ്റുമിക്ക അധികൃതരും ആവശ്യപ്പെട്ടത്.  സംസ്ഥാനത്ത് ഇപ്പോഴുള്ള സ്ഥിതി ആശങ്കാജനകമല്ലെങ്കിലും ജാഗ്രത വേണമെന്ന് വിദഗ്ധ സമിതി അറിയിച്ചിട്ടുണ്ട്.  മൂന്നാം തരംഗം ആഗസ്റ്റിൽ വരുമെന്നും കൂടുതൽ ജാഗ്രത വേണമെന്നും കേന്ദ്ര സംഘവും അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.