തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4545 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 9.95% ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 23 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 40തോളം ‌ആരോ​ഗ്യ പ്രവർത്തകർക്കും കോവിഡ് ബാധ. യുകെയിൽ നിന്ന് വന്ന 3 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ആശങ്ക ഉണർത്തി എറണാകുളത്തെ കണക്ക്.


COMMERCIAL BREAK
SCROLL TO CONTINUE READING

എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354, കോട്ടയം 345, തൃശൂര്‍ 335, തിരുവനന്തപുരം 288, ആലപ്പുഴ 265, കണ്ണൂര്‍ 262, ഇടുക്കി 209, പാലക്കാട് 175, വയനാട് 173, കാസര്‍ഗോഡ് 43 എന്നിങ്ങനെയാണ് ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക്.


ALSO READ: Covid Vaccine വിതരണം:പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രിമാരുടെ യോഗം നാളെ


കേരളത്തിൽ ആരോ​ഗ്യ പ്രവർത്തകരിൽ രോ​ഗബാധ വർധിക്കുന്നു. 42 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട ജില്ലയിൽ 10 ആരോഗ്യ പ്രവർത്തകർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. മറ്റൊരു ആശങ്ക ഉറവിടം വ്യക്തമല്ലാത്ത 422 പേരുടെ രോഗബാധയാണ്. കൂടാതെ സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വന്നവരിൽ 78 പേർക്ക് മാത്രമാണ് രോ​ഗം ബാധിച്ചിരിക്കുന്നത്. 4003 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു. എറണാകുളം 577, കോഴിക്കോട് 534, പത്തനംതിട്ട 382, മലപ്പുറം 418, കൊല്ലം 352, കോട്ടയം 312, തൃശൂര്‍ 329, തിരുവനന്തപുരം 167, ആലപ്പുഴ 255, കണ്ണൂര്‍ 226, ഇടുക്കി 197, പാലക്കാട് 48, വയനാട് 164, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്നും 23 മരണങ്ങൾ കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം (COVID Death) 3302 ആയി.


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4659 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.തിരുവനന്തപുരം 395, കൊല്ലം 229, പത്തനംതിട്ട 327, ആലപ്പുഴ 218, കോട്ടയം 470, ഇടുക്കി 200, എറണാകുളം 718, തൃശൂര്‍ 303, പാലക്കാട് 249, മലപ്പുറം 511, കോഴിക്കോട് 511, വയനാട് 228, കണ്ണൂര്‍ 242, കാസര്‍ഗോഡ് 58   എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,179 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,43,467 പേര്‍ ഇതുവരെ കോവിഡില്‍ (COVID 19) നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,03,935 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1155 പേരെയാണ് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ALSO READ: രാജ്യം കോവിഡ് മുക്തിയിലേക്ക്: Vaccine വിതരണം January 16 മുതൽ


മൂന്ന് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ നൂറനാട് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 10), തകഴി (3), ഇടുക്കി ജില്ലയിലെ കരുണാപുരം (സബ് വാര്‍ഡ് 4, 6) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 441 ഹോട്ട് സ്പോട്ടുകളാണുള്ളത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.