Palakkad : സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാട് (Tamil Nadu), കർണാടക (Karnataka) അതിർത്തിയിൽ പരിശോധന കർശനമാക്കി. കേരളത്തിൽ നിന്ന് ഇരു സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് (COVID Neagative Certificate) നിർബന്ധമാക്കി. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് തമിഴ്നാട് ഇളവ് നൽകുമ്പോൾ കർണാടകയാകട്ടെവാക്സിൻ എടുത്തവർക്കും നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ കോവിഡ് വാക്സിൻ എടുത്തവർക്ക് ഇളവ് നൽകുന്നുണ്ട്. അതിർത്തി കടന്നെത്തുവർക്ക് ഇ-പാസ് നിർബന്ധമാണ്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഇല്ലാത്തവരെ RT-PCR പരിശോധനയ്ക്ക് വിധേയരാക്കിയതിന് ശേഷം മാത്രം കടത്തി വിടു.


ALSO READ : Kerala COVID Update : ഇന്നും 20,000ത്തിന് മുകളിൽ കോവിഡ് കേസ്, TPR 12ന് മുകളിൽ തന്നെ


KSRTC സർവീസ് സംസ്ഥാന അതിർത്തി വരെയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കോർപറേഷൻ അറിയിച്ചിരുന്നു. തലപ്പാടിയിൽ നിന്ന് കർണാടകയും ബസ് സർവീസ് ഒരുക്കീട്ടുണ്ട്.


ALSO READ : KSRTC: കർണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് 72 മണിക്കൂറിനുള്ളിലെടുത്ത് ആർ.ടി.പി.സി.ആർ ഫലം നിർബന്ധം


കർണാടകയ്ക്കൊപ്പം തമിഴ്നാടും കേരളത്തിന്റെ അതിർത്തികളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. കൊയമ്പത്തൂർ അതിർത്തി കടക്കണമെങ്കിൽ 72 മണിക്കൂർ മുമ്പെടുത്ത RT-PCR നെഗറ്റീവ് പരിശോധന ഫലം നിർബന്ധമാണ്.


ALSO READ : TPR 10 ശതമാനത്തിലധികം രേഖപ്പെടുത്തുന്ന ജില്ലകളിൽ കർശന നിയന്ത്രണം വേണമെന്ന് കേന്ദ്ര സർക്കാർ


ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച നിലവിൽ പാലക്കാട് കൊയമ്പത്തൂർ അതിർത്തിയായ വാളയാറിൽ നിലവിൽ ഇ-പാസ് പരിശോധന മാത്രമാണുള്ളതെന്നാണ്. ഉടൻ തന്നെ തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ പരിശോധന സംഘം വാളയാർ അതിർത്തിയിലെത്തും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനത്തിന് നിയന്ത്രണമില്ല. രണ്ടാം ഡോസ് സ്വീകരിച്ചതിന് ശേഷം 14 ദിവസം പിന്നിടണമെന്ന് നിർബന്ധം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.