പരീക്ഷ കേന്ദ്രങ്ങളിലേക്ക് കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി KSRTC

പരീക്ഷ എഴുതാൻ എത്തുന്ന ഉദ്യോ​ഗാർത്ഥികൾക്ക് വേണ്ടി കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തും

Written by - Zee Malayalam News Desk | Last Updated : Jul 15, 2021, 08:59 PM IST
  • കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലേക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട യൂണിറ്റുകളിൽ നിന്നും കൂടുതൽ സർവ്വീസുകൾ നടത്തും
  • കൂടാതെ തിരുവനന്തപുരത്തേക്കും കൂടുതൽ ദീർഘ ദൂര സർവ്വീസുകളും നടത്തും
  • കൂടുതൽ ഉദ്യോ​ഗാർഥികൾ ഉള്ളപക്ഷം ബോണ്ട് സർവ്വീസ് ഉൾപ്പെടെയുള്ളവ ലഭ്യമാക്കും
  • ഉ​ദ്യോ​ഗാർഥികൾക്ക് മുൻകൂട്ടി ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്
പരീക്ഷ കേന്ദ്രങ്ങളിലേക്ക് കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി KSRTC

തിരുവനന്തപുരം: ഈ മാസം 16 മുതൽ 18 വരെ കൊച്ചി  ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (University) നടത്തുന്ന പൊതു പ്രവേശന പരീക്ഷ (CAT 2021) സംസ്ഥാനത്തിലുടനീളവും, യു പി എസ് സി നടത്തുന്ന ഐഇഎസ്/ ഐഎസ്എസ്, എഞ്ചിനീയറിം​ഗ് സർവ്വീസ് എന്നിവയുടെ പൊതു പരീക്ഷ തിരുവനന്തപുരത്തും, കൊച്ചിയിലും വെച്ച് നടക്കുന്ന സാഹചര്യങ്ങളിൽ  പരീക്ഷ എഴുതാൻ എത്തുന്ന ഉദ്യോ​ഗാർത്ഥികൾക്ക് വേണ്ടി കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തും. 

ഇരു പരീക്ഷകളും ഉള്ള ദിവസങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളിൽ നിശ്ചിത സമയത്തിന് വളരെ നേരത്തെ തന്നെ ഉദ്യോ​ഗാർത്ഥികൾക്ക് എത്തേണ്ടതുണ്ട്. അതിനാൽ ഈ സമയത്ത് യാത്രാക്കാരുടെ തിരക്ക് വർദ്ധിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ട് പരീക്ഷാർത്ഥികളുടെ സൗകര്യാർത്ഥം ആവശ്യമായ ക്രമീകരണങ്ങൾ കെഎസ്ആർടിസി (KSRTC) സംസ്ഥാനത്തുടനീളം നടത്തിയിട്ടുണ്ട്.

ALSO READ: KSRTC ബം​ഗുളുരൂ സർവ്വീസ് ആരംഭിച്ചു, ആദ്യ ദിനത്തിൽ മുഴുവൻ സീറ്റിലും ബുക്കിങ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലേക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട യൂണിറ്റുകളിൽ നിന്നും കൂടുതൽ സർവ്വീസുകൾ നടത്തും. കൂടാതെ തിരുവനന്തപുരത്തേക്കും കൂടുതൽ ദീർഘ ദൂര സർവ്വീസുകളും നടത്തും.  കൂടുതൽ ഉദ്യോ​ഗാർഥികൾ ഉള്ളപക്ഷം ബോണ്ട് സർവ്വീസ് (Bond Service) ഉൾപ്പെടെയുള്ളവ ലഭ്യമാക്കും. ഉ​ദ്യോ​ഗാർഥികൾക്ക് മുൻകൂട്ടി ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. 

ബസ്സുകളുടെ സമയ വിവരവും ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും അറിയുകയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്. "Ente KSRTC App" Google Play Store ലിങ്ക് https://play.google.com/store/apps/details?id=com.keralasrtc.app കൂടുതൽ വിവരങ്ങൾക്ക്;-  കെഎസ്ആർടിസി കൺട്രോൾ റൂം- 9447071021,0471- 2463799 വാട്ട്സ്അപ്പ് നമ്പർ- 81295 62972

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News